10 March 2026, Tuesday

Related news

March 10, 2026
March 10, 2026
March 10, 2026
March 8, 2026
March 8, 2026
March 8, 2026
March 8, 2026
March 7, 2026
March 4, 2026
March 2, 2026

ഇന്ധനക്ഷാമം മറികടക്കാൻ പാകിസ്ഥാനിൽ കടുത്ത നിയന്ത്രണങ്ങൾ; മന്ത്രിമാർക്ക് ശമ്പളമില്ല

Janayugom Webdesk
ഇസ്ലാമാബാദ്
March 10, 2026 2:55 pm

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ആഗോള എണ്ണവിപണിയെ പിടിച്ചുലയ്ക്കുമ്പോൾ, രാജ്യം നേരിടുന്ന ഇന്ധന‑സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അസാധാരണ നടപടികളുമായി പാക് സർക്കാർ. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളർ കടന്നതോടെയാണ് ചെലവ് ചുരുക്കൽ നടപടികൾക്ക് പാകിസ്ഥാൻ തുടക്കമിട്ടത്.

കാബിനറ്റ് അംഗങ്ങൾക്ക് അടുത്ത രണ്ട് മാസത്തേക്ക് ശമ്പളം നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. രാജ്യത്തെ സർക്കാർ ഓഫീസുകളിൽ ആഴ്ചയിൽ നാല് ദിവസം മാത്രമായിരിക്കും പ്രവൃത്തിദിനം. പകുതി ജീവനക്കാർ മാത്രം നേരിട്ട് ജോലിക്കെത്തിയാൽ മതിയാകും.വിവിധ വകുപ്പുകൾക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കും.കൂടാതെ വരും മാസങ്ങളിൽ സർക്കാരിന്റെ മൊത്തം ചെലവ് 20% വെട്ടിക്കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇന്ധനക്ഷാമം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ കടുത്ത നടപടികൾ വേണ്ടിവരുമെന്നാണ് പാക് സർക്കാർ നൽകുന്ന സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar