26 February 2026, Thursday

Related news

February 26, 2026
February 25, 2026
February 25, 2026
February 19, 2026
February 17, 2026
February 16, 2026
February 6, 2026
February 5, 2026
January 18, 2026
January 15, 2026

കാ​ല​വ​ര്‍ഷം ക​ന​ത്തു; ജി​ല്ല​യി​ല്‍ കെ ​എ​സ് ഇ ബി​ക്ക് 8.96 കോ​ടി​യു​ടെ നഷ്ടം

Janayugom Webdesk
ക​ണ്ണൂ​ർ
May 28, 2025 6:39 pm

ക​ണ്ണൂ​ർ ജി​ല്ല​യി​ല്‍ കാ​ല​വ​ര്‍ഷം ക​ന​ത്തു. കെ ​എ​സ് ഇ ബി​ക്ക് ഇ​തു​വ​രെ 8.96 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും മ​ര​ങ്ങ​ള്‍ വീ​ണും നി​ര​വ​ധി പോ​സ്റ്റു​ക​ളും ലൈ​ന്‍ ക​മ്പി​ക​ളും ന​ശി​ച്ചു. മേ​യ് 20 മു​ത​ലു​ണ്ടാ​യ കാ​ല​വ​ര്‍ഷ​ക്കെ​ടു​തി​യി​ല്‍ ക​ണ്ണൂ​ര്‍ ഇ​ല​ക്ട്രി​ക്ക​ല്‍ സ​ര്‍ക്കി​ളി​ല്‍ 4.92 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. 616 വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ ന​ശി​ച്ചു. 1953 ഇ​ട​ങ്ങ​ളി​ല്‍ ലൈ​ന്‍ ക​മ്പി പൊ​ട്ടി. ഒ​രു ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ ട്രാ​ന്‍സ്ഫോ​ര്‍മ​ര്‍ ത​ക​രാ​റി​ലാ​യി. ശ്രീ​ക​ണ്ഠ​പു​രം ഇ​ല​ക്ട്രി​ക്ക​ല്‍ സ​ര്‍ക്കി​ളി​ല്‍ 95 ഹൈ​ടെ​ന്‍ഷ​ന്‍ ഇ​ലക്ട്രിക് പോ​സ്റ്റു​ക​ളും 677 ലോ​ടെ​ന്‍ഷ​ന്‍ ഇ​ലക്ട്രിക് പോ​സ്റ്റു​ക​ളും ന​ശി​ച്ചു. ആ​കെ 4.04 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഇ​തു​വ​രെ കണക്കാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.