6 March 2026, Friday

Related news

March 6, 2026
March 6, 2026
March 3, 2026
February 27, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 19, 2026
February 17, 2026

ഇ​ക്കു​റി ഭാ​ഗ്യം നി​ധി​ൻ പ്ര​ദീ​പി​നൊ​പ്പം; സി​വി​ൽ സ​ർ​വീ​സി​ൽ 172 ാം റാങ്ക്

Janayugom Webdesk
ക​ണ്ണൂ​ർ
March 6, 2026 8:50 pm

നാ​ലാം ത​വ​ണ​യും സി​വി​ൽ സ​ർ​വീ​സ് എ​ഴു​തി​യ​പ്പോ​ൾ ഇ​ക്കു​റി ഭാ​ഗ്യം നി​ധി​ൻ പ്ര​ദീ​പി​നൊ​പ്പ​മാ​യി​രു​ന്നു. സി​വി​ൽ സ​ർ​വീ​സി​ൽ 172 ാം റാ​ങ്ക് പ​ള്ളി​ക്കു​ന്ന് രാ​മ​തെ​രു​വി​ലെ ഓം​കാ​ർ വീ​ട്ടി​ലേ​ക്ക് എ​ത്തി. ക​ണ്ണൂ​ർ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നി​ലാ​യി​രു​ന്നു പ്ല​സ് ടു​വ​രെ​യു​ള്ള നി​ധി​ന്‍റെ വി​ദ്യാ​ഭ്യാ​സം. കൊ​മേ​ഴ്സി​ലാ​യി​രു​ന്നു പ്ല​സ് ടു ​പാ​സാ​യ​ത്. പി​ന്നീ​ട് ഐ​ഐ​ടി മ​ദ്രാ​സി​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ ബി​രു​ദം നേ​ടി. ഇ​തി​നു​ശേ​ഷം ക​ർ​ണാ​ട​ക​യി​ലെ ദേ​ശ​പാ​ണ്ഡേ ഫൗ​ണ്ടേ​ഷ​നി​ൽ ര​ണ്ടു​വ​ർ​ഷ​ത്തോ​ളം ജോ​ലി ചെ​യ്തു. 2021 മു​ത​ൽ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ എ​ഴു​താ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും ആ​ദ്യ​മാ​യി​ട്ടാ​ണ് റാ​ങ്ക് പ​ട്ടി​ക​യി​ൽ ഇ​ടം നേടുന്നത്.

ര​ണ്ടു​ത​വ​ണ പ്ര​ത്യേ​കി​ച്ചും പ​രി​ശീ​ല​നം ഇ​ല്ലാ​തെ​യാ​യി​രു​ന്നു പ​രീ​ക്ഷ എ​ഴു​തി​യ​തെ​ന്ന് നി​തി​ൻ പ​റ​ഞ്ഞു. പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​നു​മാ​യി​രു​ന്നു ഐ​ച്ഛി​ക വി​ഷ​യം. തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു സ്വ​കാ​ര്യ സി​വി​ൽ സ​ർ​വീ​സ് സ്ഥാ​പ​ന​ത്തി​ൽ പ​രി​ശീ​ല​നം നേ​ടി​യ ശേ​ഷം എ​ഴു​തി​യ ര​ണ്ടാ​മ​ത്തെ പ​രീ​ക്ഷ​യി​ൽ റാ​ങ്ക് ല​ഭി​ച്ച​ത്. ഇ​ന്ത്യ​ൻ റ​വ​ന്യൂ സ​ർ​വീ​സി​ൽ ചേ​രാ​നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്ന് നി​തി​ൻ പ​റ​ഞ്ഞു. ക​ണ്ണൂ​ർ കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ വി.​പി. പ്ര​ദീ​പി​ന്‍റെ​യും സു​നി​ത​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി സു​പ്രി​യ തൃ​ശൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്‌​ട​റാ​ണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.