20 December 2025, Saturday

Related news

December 16, 2025
December 16, 2025
December 8, 2025
December 8, 2025
December 7, 2025
December 1, 2025
November 28, 2025
November 27, 2025
November 20, 2025
November 18, 2025

ട്രാൻസ്ജെൻഡർ നയത്തിൽ കാലാനുസൃത പരിഷ്കരണം ആവശ്യം : മന്ത്രി

Janayugom Webdesk
തൃശൂര്‍
March 3, 2025 2:14 pm

2015 ൽ രൂപീകൃതമായ ട്രാൻസ്ജെൻഡർ നയത്തിൽ കാലാനുസൃതമായ പരിഷ്കരണങ്ങൾ ആവശ്യമാണെന്ന് മന്ത്രി ആർ ബിന്ദു. കേരള ട്രാൻസ്ജെൻഡർ നയം ഭേദഗതി ശില്പശാലയും ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ്, കമ്മറ്റി അംഗങ്ങൾക്കുള്ള പരിശീലന പരിപാടിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സാമൂഹ്യ നീതി ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ സി കെ ഷീബ മുംതാസ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടയ്ക്ക് ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സമൂഹത്തിലുള്ള സ്വീകാര്യതയും അവർക്ക് സംരക്ഷണം നൽകണമെന്ന അവബോധവും സമൂഹത്തിൽ നല്ല നിലയിൽ വർധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ട്രാൻസ്ജെൻഡർ വ്യക്തികളുടെ വിദ്യാഭ്യാസം, തൊഴിൽ, വൈദഗ്ധ്യ പോഷണം, വിവാഹം, ലിംഗമാറ്റ ശാസ്ത്രക്രിയക്ക് സാമ്പത്തിക സഹായം തുടങ്ങി നിരവധി മേഖലകളിൽ സർക്കാർ പദ്ധതികൾ നിലവിലുണ്ടെന്നും ഇവ കൃത്യമായി എല്ലാവരിലേക്കും എത്തിക്കാൻ ട്രാൻസ്ജെൻഡർ സമൂഹത്തിലെ അംഗങ്ങളുടെ സഹായം കൂടി ആവശ്യമാണെന്നും പദ്ധതികൾ കൃത്യമായി നടപ്പാക്കാൻ ട്രാൻസ്ജെൻഡർ വ്യക്തികളും സാമൂഹ്യ നീതി വകുപ്പും തമ്മിൽ കൃത്യമായ ആശയവിനിമയം ഉണ്ടാവണമെന്നും മന്ത്രി കൂട്ടിചേർത്തു. 

മൂന്ന് ദിവസങ്ങളിലായി കിലയില്‍ നടക്കുന്ന ശില്പശാലയിൽ ആദ്യ ദിനം വ്യക്തിത്വ വികസനവും സോഫ്റ്റ്സ്കിൽ പരിശീലനവും ട്രാൻസ്ജെൻഡർ പേഴ്സൺ (അവകാശ സംരക്ഷണ നിയമം) തുടങ്ങി വിവിധ വിഷയങ്ങളിൽ സെഷനുകൾ നടന്നു. കില അസിസ്റ്റന്റ് ഡയറക്ടർ (ട്രെയിനിംഗ്) ഡോ. കെ പി എൻ അമൃത, സംസ്ഥാന ജസ്റ്റിസ് ബോർഡ് അംഗം നേഹ എന്നിവർ സംസാരിച്ചു. 

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.