1 January 2025, Wednesday
KSFE Galaxy Chits Banner 2

വിവാഹത്തിന്റെ പടിവാതിക്കല്‍ നില്‍ക്കുകയായിരുന്നു, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തീയതിവരെ നിശ്ചയിച്ചിരുന്നു, ടിനി ടോം പറയുന്നു

Janayugom Webdesk
കൊച്ചി
February 22, 2023 11:16 am

അവതാരകയും നടിയുമായ സുബി സുരേഷിന്റെ വിയോഗത്തിന്റെ ‍ഞെട്ടലിലാണ് സിനിമാ ലോകം. സുബി സുരേഷിന്റെ രോഗാവസ്ഥ സംബന്ധിച്ച് സുഹൃത്തുക്കള്‍ പോലും അധികം അറിഞ്ഞിരുന്നില്ല. കരൾ രോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 41 വയസിലായിരുന്നു അന്ത്യം. നിരവധി ചലച്ചിത്ര താരങ്ങളാണ് നടിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടൻ ടിനി ടോം മാധ്യമങ്ങളോട് സുബിയുടെ രോഗാവസ്ഥയെക്കുറിച്ച് വിശദീകരിക്കുകയാണ്.

വിവാഹത്തിന്റെ പടിവാതിക്കല്‍ നില്‍ക്കുകയായിരുന്നു സുബി. ആ സമയത്താണ് കരളിന്റെ പ്രശ്നം വന്നതെന്നും ടിനി പറ‍ഞ്ഞു.

“ഞാന്‍ കഴിഞ്ഞ ഒരാഴ്ചയായി സുബിയുടെ ചികില്‍സയുടെ പിന്നാലെയായിരുന്നു. വിവാഹത്തിന്‍റെ പടിവാതിക്കല്‍ നില്‍ക്കുകയായിരുന്നു സുബി. ആ സമയത്താണ് കരളിന്റെ പ്രശ്നം വന്നത്.

കഴിഞ്ഞ പത്ത് പതിനേഴ് ദിവസമായി രാജഗിരി ഹോസ്പിറ്റലില്‍ ആയിരുന്നു. ഞാന്‍ സുബിയുടെ അവസ്ഥ അറിഞ്ഞപ്പോഴേക്കും അവസാനഘട്ടത്തിലായിരുന്നു സുബി. ഞങ്ങള്‍ എല്ലാം പരമാവധി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ശ്രമം നടത്തി നോക്കി. സുബിയുടെ അമ്മയുടെ ചേച്ചിയുടെ മകള്‍ കരള്‍ നല്‍കാന്‍ തയ്യാറായിരുന്നു.

അതിന്റെ നടപടി ക്രമങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ സുരേഷ് ഗോപിയും, ഹൈബി ഈഡന്‍ ഇങ്ങനെ രാഷ്ട്രീയ സംസ്കാരിക രംഗത്തെ ആള്‍ക്കാരെ ബന്ധപ്പെട്ട് ഈ നടപടികള്‍ വേഗത്തിലാക്കിയിരുന്നു. അങ്ങനെ കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചെങ്കിലും ആ സമയത്ത് പ്രഷര്‍ വര്‍ധിക്കുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ നടന്നില്ല. കിഡ്നിയെ ബാധിച്ചതിനെ തുടര്‍ന്ന് ഡയാലിസിസ് വിധേയയാക്കിയിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി വെന്‍റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത് “-ടിനി ടോം പറഞ്ഞു.

Eng­lish Sum­ma­ry: tini tom about subi health condition
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.