20 January 2026, Tuesday

തിരുവാതിരകളി സംഗമം നടത്തി

Janayugom Webdesk
മാവേലിക്കര
July 26, 2023 11:36 am

തിരുവാതിര കളി ആർട്സ് ലവേഴ്സ് അച്ചീവ് മൂവ്മെന്റി (താളം) ന്റെ ആഭിമുഖ്യത്തിൽ മാവേലിക്കരയിൽ തിരുവാതിരകളി സംഗമം നടത്തി. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. താളം ചെയർമാൻ രാജീവ് മേനോൻ അധ്യക്ഷത വഹിച്ചു. എം എസ് അരുൺകുമാർ എം എൽ എ മുഖ്യപ്രഭാഷണം നടത്തി. സുജാദേവി രാംദാസ്, ജയ ശ്രീധർ, മാലതി രഘുനന്ദൻ എന്നിവർ സംസാരിച്ചു.

വിവിധ ജില്ലകളിൽ നിന്നുമുള്ള മുപ്പതോളം ടീമുകൾ തിരുവാതിര കളി അവതരിപ്പിച്ചു. തുടർന്ന് നടന്ന ഉപഹാര സമർപ്പണ സമ്മേളനം സിനിമ‑സീരിയൽ താരം എം. ആർ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. താളം ചെയർമാൻ രാജീവ് മേനോൻ അധ്യക്ഷത വഹിച്ചു. സീരിയൽ താരം വിഷ്ണു, സ്വാമി ദത്താത്രേയ ശ്വാശതികാനന്ദൻ. സെക്രട്ടറി അതുല്യ മനു റിപ്പോർട്ട് അവതരിപ്പിച്ചു. താളം പ്രസിദീപ മധു സ്വാഗതവും ട്രഷറാർ ജലജ സന്തോഷ് നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: Tiru­vathi­rakali Sanga­mam was held

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.