സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ടി ജെ ആഞ്ചലോസിനെ ഹരിപ്പാട് നടന്ന സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. സംസ്ഥാന കൗൺസിൽ അംഗം, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ്, മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ നിർവ്വഹിക്കുന്നു. നിരവധി തൊഴിലാളി സംഘടനകളുടെ ഭാരവാഹിയാണ്.
മാരാരിക്കുളത്ത് നിന്നും നിയമസഭാംഗമായും ആലപ്പുഴയിൽ നിന്നും ലോക്സഭാ അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരള സർവകലാശാല സെനറ്റ് അംഗം, സർവകലാശാല യൂണിയൻ ചെയർമാൻ, ഖാദി ബോർഡ് വൈസ് ചെയർമാൻ, പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. മൂന്നാം തവണയാണ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്.
English Summary: TJ Angelos CPI Alappuzha District Secretary
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.