22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

ടിഎംസി നേതാക്കളെ കൊത്തിയരിയും; കൊലവിളി പരാമര്‍ശവുമായി മിഥുന്‍ ചക്രബര്‍ത്തി

Janayugom Webdesk
കൊല്‍ക്കത്ത
October 28, 2024 7:20 pm

ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമബംഗാളില്‍ പോരടിച്ച് ടിഎംസിയും ബിജെപിയും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ടിഎംസി നേതാവ് ഹുമയൂണ്‍ കബീര്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി സിനിമാതാരവും ബിജെപി നേതാവുമായ മിഥുന്‍ ചക്രബര്‍ത്തിയെത്തിയതോടെ ഇരുപാര്‍ട്ടികള്‍ക്കിടയിലുള്ള പ്രകോപനപരമായ വെല്ലുവിളികള്‍ ശക്തമായിരിക്കുകയാണ്. ഹിന്ദുക്കളെ ഭഗീരഥിയില്‍ മുക്കിക്കൊല്ലണമെന്നായിരുന്നു കബീറിന്റെപ്രസ്താവന. അങ്ങനെവന്നാല്‍ ടിഎംസി നേതാക്കളെ കൊത്തിയരിഞ്ഞ് കുഴിച്ചുമൂടുമെന്നായിരുന്നു മിഥുന്‍ ചക്രബര്‍ത്തി ഇന്നലെ നടത്തിയ പ്രതികരണം. 

എഴുപത് ശതമാനം മുസ്‌ലിങ്ങളും 30 ശതമാനം ഹിന്ദുക്കളുമാണുള്ളത്. ഇതില്‍ ഹിന്ദുക്കളെ വെട്ടി ഭഗീരഥിയില്‍ തള്ളണമെന്നായിരുന്നു ഒരു നേതാവ് പറഞ്ഞത്, എന്നാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പോലും പരാമര്‍ശത്തില്‍ പ്രതികരിച്ചില്ലെന്നായിരുന്നു മിഥുന്‍ ചക്രബര്‍ത്തിയുടെ പരാമര്‍ശം. എന്നാല്‍ ഞാന്‍ ഇപ്പോള്‍ പറയുന്നു അവരെ വെട്ടിയരിഞ്ഞ് കുഴിച്ചുമൂടുകയാണ് വേണ്ടതെന്നും മിഥുന്‍ ചക്രബര്‍ത്തി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു പരാമര്‍ശം. ഈ മാസം എട്ടിന് സിനിമാ മേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് മിഥുന്‍ ചക്രബര്‍ത്തിക്ക് ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.