പത്ത് രൂപയ്ക്ക് പന്തയെവെച്ച് യുവാവിന് നഷ്ടപ്പെട്ടത് 3500 രൂപ. തമിഴ്‌നാട്ടിലാണ് സംഭവം. പത്ത് രൂപക്ക് പന്തയം വെച്ച് തിരക്കേറിയ റോഡില്‍ കുളിക്കാനിറങ്ങിയ ഫറൂഖ് എന്ന 24കാരനാണ് പണികിട്ടിയത്. ഈറോഡിലെ പനീര്‍ശെല്‍വം പാര്‍ക്കിലെ തിരക്കേറിയ ജംഗ്ഷനിലായിരുന്നു യുവാവിന്റെ കുളി. ഇതിന്റെ വീഡിയോയും യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസാണ് യുവാവിന് 3500 രൂപ പിഴ ഈടാക്കിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. തിരക്കേറിയ ജംഗ്ഷനിലെത്തിയപ്പോള്‍ ഇയാള്‍ കൈയില്‍ കരുതിയിരുന്ന വെള്ളം ദേഹത്ത് ഒഴിച്ചത്. കണ്ടുനിന്നവര്‍ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ചൂട് സഹിക്കാന്‍ വയ്യാത്തത് കൊണ്ട് കുളിക്കുകയാണെന്ന് മറുപടി നല്‍കിയത്. ഇതെല്ലാം വീഡിയോ എടുക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യുവാവില്‍ നിന്ന് പിഴ ഈടാക്കിയെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ജി ജവഹര്‍ ടൈംസ് നൗവിനോട് പറഞ്ഞു.
പിഴ ഈടാക്കാന്‍ ട്രാഫിക് പൊലീസിന് എസ്പി നിര്‍ദേശം നല്‍കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഫാറൂഖിന് പിഴ ചുമത്തിയത്. സോഷ്യല്‍ മീഡിയയിലെ ലൈക്കിനും പ്രശസ്തിക്കും വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് യുവാവിന്റെ വിശദീകരണം. ഇനി ഇത്തരത്തിലുള്ള ബുദ്ധിശൂന്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
English Summary; TN man pours water on self at busy junction for Instagram reel, fined Rs 3,500
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.