8 February 2026, Sunday

Related news

January 25, 2026
January 20, 2026
January 20, 2026
January 16, 2026
January 12, 2026
January 12, 2026
December 16, 2025
December 15, 2025
November 28, 2025
November 8, 2025

TNIT സൗത്ത് ഇന്ത്യൻ മീഡിയ അവാർഡ്

Janayugom Webdesk
July 24, 2025 4:14 pm

ബംഗ്ലൂർ ആസ്ഥാനമാക്കിയ ന്യൂ മീഡിയ പ്ലാറ്റ്ഫോമാണ് “ദി ന്യൂ ഇന്ത്യൻ ടൈംസ് “.ന്യൂസ് ചാനലുകളിലെ മികച്ച പ്രകടനങ്ങൾക്ക് കൊടുത്തു വരുന്ന മീഡിയ അവാർഡ്‌സ് കഴിഞ്ഞ ഏഴ് വർഷങ്ങളായി നൽകി വരുന്നു. 2024 മുതൽ സൗത്ത് ഇന്ത്യൻ ന്യൂസ് ചാനലുകളെയും ഉൾപെടുത്തി വളരെ വിപുലമായ രീതിയിൽ ആണ് TNIT “SOUTH INDIAN MEDIA AWARDS” സംഘടിപ്പിച്ചു വരുന്നത്. TNIT, സി ഈ ഓ ആയ രഘു ഭട്ട് ആണ് ഓരോ വർഷവും വിജയകരമായി TNIT മീഡിയ അവാർഡുകൾ സംഘടിപ്പിക്കുന്നത്.ഈ വർഷത്തെ അവാർഡുകൾ വിവിധ വിഭാഗങ്ങളിൽ നൽകപെടുന്നു. ആങ്കർ റിപ്പോർട്ടർ (രാഷ്ട്രീയം, സിനിമ, ക്രൈം, സ്പോർട്സ്, മെട്രോ, ROK),ക്യാമറമാൻ,വോയ്സ് ഓവർ ആർട്ടിസ്റ്റ്,വീഡിയോ എഡിറ്റർ.

മാധ്യമങ്ങളോടും മാധ്യമ പ്രവർത്തകരോടുമുള്ള ആദരത്തിനും, അംഗീകാരത്തിനും വേണ്ടി 2018 ൽ ആരംഭിച്ച ഒരു യാത്രയാണ്, ഇന്ന് അതിൻ്റെ വിപുലമായ നടത്തുന്ന എട്ടാം വാർഷിക ചടങ്ങ്. ഈ വർഷം 2025 ഓഗസ്റ്റ് 23ന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ വെച്ചാണ് അവാർഡ് നൈറ്റ്‌ സംഘടിപ്പിക്കുന്നത്. സൗത്ത് ഇന്ത്യയിലെ മികച്ച മാധ്യമ പ്രവർത്തകർ ജൂറി അംഗങ്ങളായി ഉള്ള ഒരു വിദഗ്‌ധ സമിതിയാണ് മികച്ച മാധ്യമ പ്രവർത്തകരെ അവാർഡിനായി തിരഞ്ഞെടുക്കുന്നത്. കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ പ്രകാശ് മേനോൻ ആണ് കേരളത്തിനെ പ്രതിനിധികരിക്കുന്ന ജൂറി അംഗം.

TNIT ടീം
സിഇഒ-രഘു ഭട്ട്,
എം.ഡി-സുഗുന രഘു,
എഡിറ്റർ‑മീര,
മേൽനോട്ടം, ചുമതല- ഡോ. മധുകാന്തി & ഡോർ അരസു,
ഡിജിറ്റൽ മാർക്കറ്റിംഗ്- ഖുഷി.

സൗത്ത് ഇന്ത്യയിൽ ഇങ്ങനെ വിവിധ വിഭാഗത്തിലേക്ക് അവാർഡ് നൽകുമ്പോൾ പുതിയ നല്ല പ്രതിഭകളെ മീഡിയ രംഗത്തിലേക്ക് ആകർഷിക്കാൻ കഴിയുമെന്ന് രഘുഭട്ട് പറഞ്ഞു.പ്രശസ്ത ദേശീയ തലത്തിലെ ബാസ്കറ്റ്ബോൾ, നെറ്റ്‌ബോൾ താരവും നടിയും, വനിത ശാക്തീകരണത്തിനും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിക്കുന്ന പ്രാചി തേഹ്‌ലാൻ ഫൗണ്ടേഷൻ സ്ഥാപകയുമായ പ്രാചി തേഹ്‌ലാൻ കൂടെ കൊച്ചിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.