12 December 2025, Friday

കേരളത്തിന്റെ ”നിധിയുമായി” ജാർഖണ്ഡിലേക്ക്

സ്വന്തം ലേഖകൻ
കൊച്ചി
July 7, 2025 3:47 pm

കേരളം പൊന്നുപോലെ കാത്ത കുഞ്ഞു ‑നിധി- ഇനി ജാർഖണ്ഡിലേക്ക്. പ്രസവശേഷം ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞുമായി ജില്ലാ ശിശുക്ഷേമ സമിതി ഓഫീസർ സിനിയും സംഘവും ജാര്‍ഖണ്ഡിലേക്ക് തിരിച്ചു.

ആലപ്പുഴ‑ധൻബാദ് എക്സ്പ്രസിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്നലെ രാവിലെയാണ് ഇവർ പുറപ്പെട്ടത്. ഉപേക്ഷിച്ചു പോയ മാതാപിതാക്കൾക്കു കുട്ടിയെ നോക്കാൻ സാമ്പത്തികമില്ലാത്തതിനാൽ ജാര്‍ഖണ്ഡിലെ സിഡബ്ല്യൂസിയുടെ സംരക്ഷണയിലാകും ഇനി നിധി ഉണ്ടാവുക. കുഞ്ഞിനെ ഭാവിയിൽ മാതാപിതാക്കളെ ഏൽപ്പിക്കുന്ന കാര്യത്തിൽ ജാര്‍ഖണ്ഡ് സിഡബ്ല്യൂസിയാകും തീരുമാനമെടുക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.