26 June 2024, Wednesday
KSFE Galaxy Chits

ത്യാഗത്തിന്റെ സ്മരണയില്‍ വിശ്വാസികള്‍; ഇന്ന് ബലി പെരുന്നാൾ

Janayugom Webdesk
കോഴിക്കോട്
June 17, 2024 8:29 am

ഇബ്രാഹീം നബിയുടെയും മകൻ ഇസ്മായിൽ നബിയുടെയും ത്യാഗസ്മരണയിൽ കേരളത്തിൽ ഇന്ന് (ബക്രീദ്) ബലി പെരുന്നാൾ.
ഏറെ ഇഷ്ടപ്പെട്ടത് ത്യജിച്ചും സ്രഷ്ടാവിൽ സമർപ്പിച്ചും മോക്ഷം പ്രാപിക്കാനുള്ള പ്രതിജ്ഞ പുതുക്കുന്ന മാനവ ഐക്യത്തിന്റെ ആഘോഷമാണ് ബലി പെരുന്നാൾ. പരിപൂർണമായ ത്യാഗത്തിന്റേയും സമർപ്പണത്തിന്റേയും സഹനത്തിന്റേയും ആഘോഷമാണ് ബക്രീദ്. ഇസ്ലാം കലണ്ടറിൽ അവസാന മാസമായ ദുൽഹജ്ജിൽ ആണ് ബക്രീദ് ആഘോഷിക്കുന്നത്. ‘ഇവ്ദ്’ എന്ന വാക്കിൽ നിന്നാണ് ‘ഈദ്’ ഉണ്ടായത്. 

ഈ വാക്കിനർത്ഥം ‘ആഘോഷം, ആനന്ദം’ എന്നൊക്കെയാണ്. ഈദിന്റെ മറ്റൊരു പേരാണ് ഈദ്-ഉൽ‑സുഹ, ‘സുഹ’ എന്നാൽ ബലി. തനിക്കേറ്റവും പ്രിയങ്കരമായത് ഈശ്വര സന്നിധിയിൽ ബലിയായി നൽകി, സ്വയം തിരുബലിയാകുക എന്നതാണ് ബക്രീദിന്റെ സന്ദേശം. ഇന്ന് രാവിലെ പെരുന്നാൾ നിസ്കാരം നിർവഹിച്ച ശേഷം വിശ്വാസികൾ ശ്രേഷ്ഠമായ ബലി കർമത്തിലേക്ക് പ്രവേശിക്കും. ബന്ധുമിത്രാധികളുടെ വീടുകൾ സന്ദർശിച്ച് സൗഹൃദം പുതുക്കാനും രോഗികളെ സന്ദർശിച്ച് ആശ്വാസം പകരാനും പെരുന്നാൾ ദിനത്തിൽ സമയം കണ്ടെത്തും. 

ബന്ധുമിത്രാദികളുടെ വീടുകൾ സന്ദർശിച്ച് സൗഹൃദം പുതുക്കാനും രോഗികളെ സന്ദർ­ശിച്ച് ആശ്വാസം പകരാനും പെരുന്നാൾ ദിനത്തിൽ സമയം കണ്ടെത്തും. കുടുംബങ്ങളിൽ വി­വിധ തലമുറകളുടെ ഒത്തു­ചേരലും പെരുന്നാളിന്റെ സവിശേഷത­യാണ്. ഹാജിമാർക്ക് ഐക്യദാർ­ഢ്യം പ്രഖ്യാപിച്ച് ഇന്നലെ വിശ്വാസികൾ അറഫാ നോമ്പ് എടുത്തു. ഈദുൽ അദ്ഹ തിങ്കളാഴ്ചയാണെന്ന് വിവിധ ഖാസിമാർ നേരത്തെ അറി­യിച്ചിരുന്നു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന­ലെയായിരുന്നു പെരുന്നാൾ. 

Eng­lish Summary:Today is bakrid festival
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.