29 January 2026, Thursday

കൃഷ്ണപിള്ള ദിനം ഇന്ന്; സംസ്ഥാനത്ത് വിപുലമായ പരിപാടികൾ

Janayugom Webdesk
തിരുവനന്തപുരം
August 19, 2024 7:30 am

സ്വാതന്ത്ര്യ സമര സേനാനിയും കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും സിപിഐ കേരള ഘടകത്തിന്റെ ആദ്യ സെക്രട്ടറിയുമായ പി കൃഷ്ണപിള്ളയുടെ ചരമദിനം ഇന്ന് സമുചിതമായി ആചരിക്കും. 

പി കൃഷ്ണപിള്ളയുടെ ജന്മഗൃഹമായ പറൂപ്പറമ്പിൽ രാവിലെ 10ന് പതാക ഉയർത്തലും പുഷ്പാർച്ചനയും പൊതുസമ്മേളനവും സംഘടിപ്പിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കും. ജില്ലാ സെക്രട്ടറി വി ബി ബിനു അധ്യക്ഷത വഹിക്കും.
പി കൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽ സിപിഐ, സിപിഐ(എം) സംയുക്ത ദിനാചരണ പരിപാടിയിലും ബിനോയ് വിശ്വം പങ്കെടുക്കും.

തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന കൗൺസിൽ ഓഫിസ് പ്രവർത്തിക്കുന്ന പട്ടം പിഎസ് സ്മാരകത്തിൽ രാവിലെ 10 മണിക്ക് പുഷ്പാർച്ചനയ്ക്ക് ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു നേതൃത്വം നൽകും. സംസ്ഥാനത്താകെ വിവിധ പരിപാടികളോടെ ദിനാചരണം നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.