6 January 2025, Monday
KSFE Galaxy Chits Banner 2

ഇന്ന് ലോക സാമൂഹ്യ നീതി ദിനം: 60 പേര്‍ വീണ്ടും ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുന്നുവെന്ന് യുഎന്‍

Janayugom Webdesk
ന്യൂയോര്‍ക്ക്
February 20, 2022 9:07 am

ഇന്ന് ലോക സാമൂഹ്യ നീതി ദിനം. ഔപചാരിക തൊഴിലിലൂടെ സാമൂഹ്യ നീതി കരസ്ഥമാക്കുക എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം ലോകത്തെ തൊഴില്‍ ശക്തിയുടെ 60 ശതമാനത്തോളം അനൗപചാരിക മേഖലയിലാണ്. യാതൊരുവിധ സാമൂഹ്യ സുരക്ഷ ആനുകൂല്യങ്ങളും ലഭിക്കാത്ത ഈ മേഖലയിലുള്ളവര്‍ കൂടുതല്‍ ദരിദ്രരായി പോകുകയാണെന്നാണ് യുഎന്നിന്റെ കണ്ടെത്തല്‍. കൂട്ടായ പരിശ്രമത്തിലൂടെ ഇവരെ ഔപചാരിക മേഖലയിലേക്ക് എത്തിക്കാതെ സാമൂഹ്യനീതി കൈവരിക്കാന്‍ ആവില്ലെന്ന് ഐക്യരാഷ്ട്രസഭ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
2007 നവമ്പർ 26‑ന് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയാണ് ഈ ദിനാചരണം ഏർപ്പെടുത്തിയത്.
ദാരിദ്ര്യനിർമ്മാർജ്ജനം, സകലർക്കും മാന്യമായ തൊഴിൽ സംലഭ്യമാക്കൽ, ലിംഗസമത്വം ഉറപ്പാക്കൽ, സകലർക്കും സാമൂഹ്യ സുസ്ഥിതിയും നീതിയും ലഭ്യമാക്കൽ എന്നിവയ്ക്കായുള്ള അന്താരാഷ്ട്രസമൂഹത്തിൻറെ യത്നങ്ങൾക്ക് പിന്തുണയേകുകയാണ് ഈ സാമൂഹ്യനീതി ദിനാചരണത്തിൻറെ ലക്ഷ്യം.

Eng­lish Sum­ma­ry: Today is World Social Jus­tice Day: 60 peo­ple are pushed back into pover­ty, says UN

You may like this video also

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.