12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

March 25, 2025
January 13, 2025
November 13, 2024
November 2, 2024
September 30, 2024
September 5, 2024
July 10, 2024
May 27, 2024
April 24, 2024
April 5, 2024

എഴുത്തിന്റെ വഴിയില്‍ 45 വർഷം; കെ എ ബീനയുടെ“ഓ മിഹ് റിൻ ” എന്ന പുസ്തകത്തിന്റെ പ്രകാശനവും ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
December 19, 2023 8:48 am

പ്രമുഖ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ കെ എ ബീനയുടെ എഴുത്തിന്റെ 45 വർഷവും, “ഓ മിഹ് റിൻ ” എന്ന പുസ്തകത്തിന്റെ പ്രകാശനവും ഇന്ന് 4 മണിക്ക് തിരുവനന്തപുരത്ത് തൈക്കാട് ഭാരത് ഭവനിൽ നടക്കും. എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വെച്ച് പെരുമ്പടവം ശ്രീധരൻ ചന്ദ്രമതിക്ക് നൽകിക്കൊണ്ട് ‘ഓ മിഹ്റിൻ ‘പ്രകാശനം ചെയ്യും.

ബീനയുടെ ആദ്യ യാത്രാ വിവരണമായ ‘ബീന കണ്ട റഷ്യ’ 1978 ൽ ഒരു പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കുമ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.തുടർന്നുള്ള നാലര പതിറ്റാണ്ട് കാലമായി, യാത്രാ വിവരണങ്ങളും ചെറുകഥകളും ബാലസാഹിത്യവും മാധ്യമ പഠനങ്ങളും പത്രപംക്തികളുമൊക്കെ എഴുതിക്കൊണ്ട് ബീന സാഹിത്യരംഗത്ത് സജീവമായി തുടരുന്നു.

ബ്രഹ്‌മ പുത്രയി ലെ വീട് , പെരുമഴയത്ത്, ബഷീർ എന്ന അനുഗ്രഹം , അമ്മക്കുട്ടിയുടെ ലോകം തുടങ്ങി 35 ലേറെ പുസ്തകങ്ങൾ എഴുതിയ ബീനക്ക് എ ഴുത്തുകാരി,മാധ്യമ പ്രവർത്തക, കോളമിസ്റ്റ് എന്ന നില കളിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കേന്ദ്ര ഗവണ്മെന്റിന്റെ ഇൻഡ്യൻ ഇൻഫർമേഷൻ സർവ്വീസിൽ നിന്ന് വിരമിച്ച കെ എ ബീനയുടെ ഏറ്റവും പുതിയ പുസ്തകമായ ഓ മിഹ്റിൻ, ടുഡേ ബുക് സാണ് പ്രസിദ്ധീകരിക്കുന്നത്. ഭാരത് ഭവൻ, ടുഡേ ബുക്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്.

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.