
ബലാത്സംഗക്കേസില്‍ റാപ്പര്‍വേടന്റെ (ഹിരണ്‍ദാസ് മുരളി) ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേമുണ്ടായിരുന്നു. വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ക്കാന്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയുടെ അഭിഭാഷക കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് കേസ് പരിഗണിക്കുനത് ഇന്നത്തേക്ക് മാറ്റിയത്. വിദാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധം പുലര്‍ത്തി പിന്നീട് ബന്ധത്തില്‍ നിന്ന് പിന്‍മാറിയെന്നുമുള്ള യുവതിയുടെ കോടതിയില്‍ പറഞ്ഞിരുന്നു. വിവാഹ വാഗ്ദാനം നല്‍കി എന്നതു കൊണ്ടു മാത്രം അതില്‍ ക്രിമിനല്‍ കുറ്റകൃത്യം നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഗുരുതര ആരോപണങ്ങളാണ് യുവഡോക്ടര്‍ നല്‍കിയ പരാതിയിലുള്ളത്. കോഴിക്കോട്, കൊച്ചി ഏലൂരിലെ സുഹൃത്തിന്റെ വീട്, തന്റെ ഫ്‌ലാറ്റ് എന്നിവിടങ്ങളില്‍വെച്ച് വേടന്‍ പീഡിപ്പിച്ചതായാണ് യുവഡോക്ടറുടെ പരാതിയിൽ പറയുന്നത്. അനുവാദമില്ലാതെ ചുംബിച്ചു, ബലാത്സംഗം ചെയ്തു, താന്‍ ടോക്സിക് ആണെന്ന് പറഞ്ഞ് അപമാനിച്ചു എന്നെല്ലാം പരാതിയില്‍ പറയുന്നു.ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി യുവതി പരിചയപ്പെട്ടത്. വേടന്റെ നിലപാടുകളോടും ആദര്‍ശങ്ങളോടുമുള്ള ആരാധനയാണ് സൗഹൃദത്തിലേക്ക് എത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.