23 February 2026, Monday

Related news

February 23, 2026
February 20, 2026
February 16, 2026
February 5, 2026
February 2, 2026
January 29, 2026
January 28, 2026
January 28, 2026
January 27, 2026
January 22, 2026

രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ സ്ഥാനം പോകുമോ എന്ന് ഇന്നറിയാം; നിയമസഭ പ്രിവിലേജ് കമ്മിറ്റി തീരുമാനിക്കും

Janayugom Webdesk
തിരുവനന്തപുരം
February 2, 2026 9:01 am

ബലാത്സംഗക്കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ സ്ഥാനം പോകുമോ എന്ന് ഇന്നറിയാം. രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന പരാതി ഇന്ന് ചേരുന്ന പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി പരിഗണിക്കും. ഡി കെ മുരളി നൽകിയ പരാതിയാണ് പ്രിവിലേജ് കമ്മിറ്റി പരിഗണിക്കുന്നത്. നിയമസഭയുടെ പെരുമാറ്റച്ചട്ടങ്ങൾ പ്രകാരം ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതിയാകുന്ന അംഗത്തെ അയോഗ്യനാക്കാനുള്ള വ്യവസ്ഥയുണ്ട്.

 

 

രാഹുലിനെതിരായ പരാതി സ്പീക്കർ പരിഗണിച്ച് പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മിറ്റി പരിശോധിച്ച് സഭയ്ക്ക് അയോഗ്യനാക്കാം. രാഹുലിന്റെയും പരാതിക്കാരനായ ഡി കെ മുരളിയുടെയും വാദങ്ങൾ കേൾക്കും. ഇതിനുശേഷമാണ് നടപടിയുണ്ടാവുക. നിരന്തരം പീഡനക്കേസുകളിൽ പ്രതിയാകുന്ന ഒരാൾക്ക് നിയമനിർമ്മാണ സഭയിൽ തുടരാൻ അർഹതയില്ലെന്ന ആക്ഷേപം ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.