22 December 2024, Sunday
KSFE Galaxy Chits Banner 2

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ അതിവേഗക്കാരെ ഇന്നറിയാം

Janayugom Webdesk
July 17, 2022 8:30 am

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ അതിവേഗക്കാരെ ഇന്നറിയാം. ഇന്ത്യൻ സമയം രാവിലെ 8.20 നാണ് 100 മീറ്റർ ഫെെനൽ. ഫ്രെഡ് കെർലെ, ക്രിസ്റ്റ്യൻ കോൾമാൻ, ട്രയ്-വൺ ബ്രൊമ്മെൽ, യൊഹാൻ ബ്ലേക്ക്, ആന്ദ്രേ ഡി ഗ്രാസ് തുടങ്ങിയവരാണ് കിരീടത്തിനായി മത്സരിക്കുന്നത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ആദ്യദിനം പെറു ചരിത്രത്തിലാദ്യമായി സ്വര്‍ണം നേടി. വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ കിംബര്‍ലി ഗാര്‍സിയ ലിയോണ്‍ ഒന്നാമതെത്തി.

ആദ്യമായാണ് പെറു മെഡല്‍ നേടുന്നത്. 35 കിലോമീറ്ററിലും കിംബര്‍ലി മത്സരിക്കുന്നുണ്ട്. പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ജപ്പാന്റെ തോഷികാസു യാമാനിഷി സ്വര്‍ണം നിലനിര്‍ത്തി. ജപ്പാന്റെ തന്നെ കോകി ഇകേദ വെള്ളി നേടി. മാര്‍ച്ചില്‍ മസ്‌കറ്റില്‍ നടന്ന ലോക നടത്ത ചാമ്പ്യന്‍ഷിപ്പിലും ഈ ജോഡി സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കിയിരുന്നു.

വെങ്കല മെഡലിനുള്ള ആവേശകരമായ പോരാട്ടത്തില്‍ സ്വീഡന്റെ പെര്‍സിയൂസ് കാള്‍സ്ട്രൂം അവസാന 300 മീറ്ററില്‍ കെനിയയുടെ സാമുവേല്‍ ഗതിംബയെ മറികടന്നു. പുരുഷ ഹൈജമ്പില്‍ ഒളിമ്പിക് ചാമ്പ്യന്‍ ഇറ്റലിയുടെ ജിയാന്‍മാര്‍ക്കൊ തംബേരി ആദ്യ റൗണ്ടില്‍ പുറത്താവുന്നത് കഷ്ടിച്ച് ഒഴിവാക്കി.

2.25 മീറ്ററും 2.28 മീറ്ററും മറികടക്കാന്‍ തംബേരിക്ക് മൂന്നു ശ്രമങ്ങള്‍ വേണ്ടിവന്നു. തംബേരിയും ഖത്തറുകാരനായ സുഹൃത്തും എതിരാളിയുമായ മുതാസ് ബാര്‍ഷിമും ഒളിമ്പിക്‌സില്‍ സ്വര്‍ണം പങ്കിട്ടത് വലിയ വാര്‍ത്തയായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്വര്‍ണം ലക്ഷ്യമിടുന്ന ബാര്‍ഷിം അനായാസം ഫൈനലിലെത്തി.

Eng­lish sum­ma­ry; Today we know the fastest peo­ple in the World Ath­let­ics Championships

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.