15 December 2025, Monday

Related news

December 8, 2025
November 27, 2025
November 18, 2025
November 12, 2025
November 5, 2025
October 15, 2025
October 13, 2025
September 21, 2025
September 1, 2025
August 11, 2025

പിടി7നെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം നിര്‍ത്തിവെച്ചു

Janayugom Webdesk
വയനാട്
January 21, 2023 4:09 pm

പാലക്കാട് ധോണിയിലെ പിടി7നെന്ന കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്ന് നിര്‍ത്തിവെച്ചു. കനത്ത വെയിലും ആന ഉള്‍ക്കാട്ടിലേക്ക് കടന്നതാണ് തിരിച്ചടിയായത്. മയക്കുവെടി വെയ്ക്കാനാവാത്ത സാഹചര്യമാണെന്ന് ദൗത്യസംഘം അറിയിച്ചു. അതേസമയം കൊമ്പനെ പിടികൂടാനുള്ള ദൗത്യം നാളെയും തുടരും.

രാവിലെ ആറു മണിയോടെ ദൗത്യസംഘം പി ടി സെവനെ തേടിയിറങ്ങിയത്. ഏഴു മണിയോടെ അരിമണി, ബംഗ്ലാകുന്ന് മേഖലയില്‍ ആനയെ കണ്ടെത്തിയതോടെ കുങ്കിയാനകളേയും അവിടേക്ക് എത്തിച്ചു.എന്നാല്‍ പിടി7 ആന വളരെ പെട്ടെന്ന് കാട്ടിലേക്ക് തന്നെ മാറി. കനത്ത വെയിലും തിരിച്ചടിയായി. പുലര്‍ച്ചെ മുപ്പാടം മേഖലയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. ആനയെ വേഗത്തില്‍ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. 

Eng­lish Summary:Today’s mis­sion to cap­ture PT7 has been called off

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.