22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024

ശൗചാലയം വൃത്തിയാക്കല്‍ : അഞ്ചുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 339 പേര്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 25, 2023 8:48 pm

കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയും നിയമം മൂലം നിരോധിച്ച തൊഴിലാളി ശൗചലയ ശൂചീകരണത്തിന്റെ ഫലമായി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 339 പേരെന്ന് കേന്ദ്രസര്‍ക്കാര്‍. തൊഴിലാളിക്കളെക്കൊണ്ട് ശൗചലായ ശൂചീകരണം പാടില്ലന്നും , പകരം യന്ത്രവല്‍കൃത ശൂചീകരണം മാത്രമെ നടപ്പിലാക്കാന്‍ പാടുള്ളുന്നുവെന്നും നിയമം മൂലം നിഷ്കര്‍ച്ചിട്ടും 2018 മുതല്‍ 2023 വരെയുള്ള വര്‍ഷങ്ങളില്‍ 339 തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായെന്ന് കേന്ദ്ര സാമുഹ്യനീതി-ശക്തീകരണ വകുപ്പ് മന്ത്രി രാംദാസ് അത് വാലെ ലോക്സഭയെ അറിയിച്ചു. ഈവര്‍ഷം മാത്രം ഇതുവരെ എട്ട് മരണം ശൗചാലയം വൃത്തിയാക്കല്‍ ജോലിക്കിടെ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 2022 ല്‍ 66, 2021 ല്‍ 58, 2020 ല്‍ 22, 2019 ല്‍ 117, 2018 ല്‍ 67 പേര്‍ക്കും ജോലിക്കിടെ ജീവന്‍ നഷ്ടമായെന്നും മന്ത്രി വിശദീകരിച്ചു. 2013 ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ച തൊഴിലാളി ശൗചലയ ശൂചീകരണം ഇപ്പോഴും രാജ്യത്ത് നിര്‍ബാധം തുടരുന്നതായി ആണ് മന്ത്രിയുടെ വിശദീകരണം നല്‍കുന്ന മുന്നറിയിപ്പ്. 2014 ല്‍ സുപ്രീം കോടതിയും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും, പരിഷ്കൃത സമുഹം തള്ളിക്കളഞ്ഞ ഇത്തരം പ്രവര്‍ത്തികള്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

eng­lish summary;Toilet clean­ing: 339 peo­ple killed in five years

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.