15 March 2026, Sunday

Related news

March 14, 2026
March 13, 2026
March 11, 2026
March 7, 2026
March 6, 2026
March 1, 2026
February 27, 2026
February 26, 2026
February 25, 2026
February 24, 2026

ടിവിയുടെ ശബ്ദം കുറയ്ക്കാൻ പറഞ്ഞു; ആന്ധ്രയിൽ ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു

Janayugom Webdesk
അമരാവതി
February 20, 2026 11:15 am

ആന്ധ്രാപ്രദേശിലെ മംഗളഗിരിയിൽ ടിവിയുടെ ശബ്ദം കുറയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഭാര്യയുടെ കുത്തേറ്റ് 27 കാരനായ ഷെയ്ഖ് അഹമ്മദ് ആണ് മരിച്ചത്. എസി മെക്കാനിക്കായിരുന്ന അഹമ്മദ് ഭാര്യയോടൊപ്പം മംഗളഗിരിയിലെ ടിഡ്കോ ഹൗസിംഗ് കോളനിയിലാണ് താമസിച്ചിരുന്നത്.

വീട്ടിൽ ടിവി കാണുന്നതിനിടെ ശബ്ദം കുറയ്ക്കണമെന്ന് അഹമ്മദ് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ദമ്പതികൾ തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം കൈവിട്ടുപോയതോടെ ഭാര്യ കത്തിയെടുത്ത് അഹമ്മദിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കത്തേറ്റ് പരിക്കേറ്റ അഹമ്മദിനെ ഉടൻ തന്നെ അയൽവാസികൾ വിജയവാഡയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ മംഗളഗിരി പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ദമ്പതികൾക്കിടയിൽ മുൻപും ഇത്തരത്തിൽ കലഹങ്ങൾ ഉണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.