23 January 2026, Friday

Related news

January 23, 2026
January 12, 2026
January 10, 2026
January 3, 2026
December 16, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 6, 2025

തക്കാളിവില: കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു

*സംഭരിക്കാന്‍ നാഫെഡിനും എൻസിസിഎഫിനും നിര്‍ദേശം
*ചണ്ഡീഗഡില്‍ വില 250 കടന്നു 
Janayugom Webdesk
ന്യൂഡൽഹി
July 12, 2023 9:15 pm
തക്കാളി വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ വിപണി ഇടപെടലിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഉല്പാദന മേഖലകളില്‍ നിന്ന് തക്കാളി സംഭവിച്ച്‌ പ്രധാന വിപണന കേന്ദ്രങ്ങളില്‍ നേരിട്ട് എത്തിച്ച്‌ വിലക്കയറ്റം പിടിച്ചുനിര്‍ത്താമെന്നാണ് കണക്കുകൂട്ടല്‍.
ദേശീയ കാർഷിക സഹകരണ വിപണന ഫെഡറേഷനും (നാഫെഡ്) നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷനും (എൻസിസിഎഫ്) ഇതുസംബന്ധിച്ച് ഉപഭോക്തൃകാര്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.  സംഭരിക്കുന്ന തക്കാളി ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രദശങ്ങളില്‍ കുറഞ്ഞ വിലയില്‍ വിറ്റഴിക്കും. വിതരണം ചെയ്യേണ്ട പ്രദേശങ്ങള്‍ പ്രത്യേക മാനദണ്ഡം നിശ്ചയിച്ച്‌ കണ്ടെത്തും. ഡൽഹി- എൻസിആർ മേഖലയിലെ ഉപഭോക്താക്കൾക്ക് ഈ ആഴ്ച വെള്ളിയാഴ്ചയോടെ തക്കാളിയുടെ സ്റ്റോക്കുകൾ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി ഡിസ്കൗണ്ട് വിലയിൽ വിതരണം ചെയ്യും.
വ്യത്യസ്ത അളവിലാണെങ്കിലും ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും തക്കാളി ഉല്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തിന്റെ തെക്കൻ, പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് മൊത്തം ഉല്പാദനത്തിന്റെ 56–58 ശതമാനം. തെക്കൻ, പടിഞ്ഞാറൻ മേഖലകൾ മിച്ചമുള്ള സംസ്ഥാനങ്ങളായതിനാൽ ഉല്പാദന സീസണുകളെ ആശ്രയിച്ച് മറ്റു വിപണികളിലേക്കും അതു നൽകുന്നു.
ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് ഏറ്റവും കൂടുതൽ വിളവെടുപ്പ്. ജൂലൈ- ഓഗസ്റ്റ്, ഒക്ടോബർ- നവംബർ മാസങ്ങൾ സാധാരണ തക്കാളി ഉല്പാദനം കുറയും. മൺസൂൺ കാലത്തോട് ചേർന്ന് വരുന്ന ജൂലൈയിൽ വിതരണവുമായി ബന്ധപ്പെട്ട വെല്ലുവിളികളുണ്ട്. അപ്പോൾ ചരക്കുകൂലിയിലെ വർധനവും വിലക്കയറ്റത്തിനു കാരണമാകുന്നു.
കനത്ത മഴയ്ക്ക് പിന്നാലെ ചണ്ഡീഗഡില്‍ തക്കാളി വില കിലോയ്ക്ക് 250 രൂപയായി ഉയര്‍ന്നു. മറ്റ് പച്ചക്കറികളുടെയും പഴങ്ങളുടെയും വിലയും ഉയര്‍ന്ന നിലയിലാണ് നഗരത്തില്‍ തക്കാളിയുടെ ലഭ്യത കുറഞ്ഞതോടെ വിലയില്‍ ഗണ്യമായ വര്‍ധനവുണ്ടായി. മൊത്തവില കിലോയ്ക്ക് 200 രൂപയാണെന്ന് വ്യാപാരികള്‍ പറയുന്നു.

eng­lish summary;Tomato price: Cen­tral gov­ern­ment intervenes

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.