1 October 2024, Tuesday
KSFE Galaxy Chits Banner 2

അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം നാളെ

Janayugom Webdesk
തിരുവനന്തപുരം
April 27, 2023 4:17 pm

അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം നാളെ. പുലര്‍ച്ചെ നാല് മുതലാണ് ദൗത്യം ആരംഭിക്കുക. മയക്കുവെടി വയ്ക്കുന്നതിന് മുന്നോടിയായുള്ള മോക് ഡ്രില്‍ ആരംഭിച്ചു. ഇത് പുരോഗമിക്കുകയാണ്.ഇടുക്കി ചിന്നക്കനാല്‍ ഫാത്തിമമാതാ ഹൈസ്‌കൂളിലാണ് മോക്ഡ്രില്ലിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 

പൊലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ, ആരോഗ്യം, മോട്ടോര്‍ വാഹനം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തിയാണ് മോക്ഡ്രില്‍ നടത്തുന്നത്. കാട്ടാനയെ മാറ്റേണ്ട സ്ഥലം ദൗത്യത്തിന് ശേഷം തീരുമാനിക്കുംഅരിക്കൊമ്പനെ മാറ്റുന്നതിനായി തിരുവനന്തപുരം നെയ്യാര്‍ വനവും പരിഗണനയിലുണ്ടെങ്കിലും തേക്കടി വനത്തിന് തന്നെയാണ് മുന്‍ഗണന.

പറമ്പിക്കുളത്തേക്ക് മാറ്റാനുളള തീരുമാനം പുറത്തായതോടെ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ഇക്കുറി അതീവ രഹസ്യമായി ഓപ്പറേഷന്‍ അരിക്കൊമ്പന്‍ നടത്താനാണ് നീക്കം. രാവിലെ മയക്കുവെടി വെച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനാണ് തീരുമാനം. ഇതിന് ശേഷം ലോറിയില്‍ കയറ്റും. ഇടക്കിടെ ശരീരത്തില്‍ വെളളം ഒഴിച്ചുകൊണ്ടിരിക്കും. ശരീരം ചൂടായാല്‍ മയക്കുമരുന്നിന്റെ ഫലം കുറയാനും ആന മയക്കം വിട്ടുണരാനും സാധ്യതയുണ്ട്.

Eng­lish Sum­ma­ry: Tomor­row is the mis­sion to catch the arrikomban 

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.