24 February 2026, Tuesday

Related news

February 24, 2026
December 27, 2025
December 16, 2025
November 25, 2025
November 21, 2025
November 18, 2025
November 16, 2025
October 19, 2025
September 12, 2025
August 5, 2025

തെക്കുകിഴക്കൻ ബ്രസീലിൽ പേമാരിയും വെള്ളപ്പൊക്കവും: 20 മരണം, നിരവധി പേരെ കാണാതായി

Janayugom Webdesk
ബ്രസീലിയ
February 24, 2026 10:58 pm

ബ്രസീലിലെ തെക്കുകിഴക്കൻ സംസ്ഥാനമായ മിനാസ് ഗെറൈസിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇരുപതോളം പേര്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിച്ച ശക്തമായ പേമാരി പിറ്റേ ദിവസവും തുടർന്നതോടെ നാനൂറിലധികം ആളുകൾ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്‌തെന്നാണ് അധികൃതര്‍ വ്യക്തമാക്കി. ജൂയിസ് ഡി ഫോറ നഗരത്തിൽ 16 പേരും യുബ സിറ്റിയിൽ നാല് പേരുമാണ് മരിച്ചത്.

കനത്ത മഴയെത്തുടർന്ന് പാരൈബൂണ നദി കരകവിഞ്ഞൊഴുകുകയും ഇരുപതോളം ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾ തകരുകയും തെരുവുകൾ വെള്ളത്തിനടിയിലാവുകയും ചെയ്തതിനെത്തുടർന്ന് പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. പല നഗരങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്.

അതേസമയം ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. അഗ്നിശമന സേനകളുടെ നേതൃത്വത്തിൽ പ്രദേശവാസികളെ ഒഴിപ്പിക്കാനും കാണാതായവർക്കായി തിരച്ചിൽ നടത്താനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. 2024‑ൽ തെക്കൻ ബ്രസീലിലുണ്ടായ വെള്ളപ്പൊക്കത്തിൽ 200-ലധികം പേർ മരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.