1 October 2024, Tuesday
KSFE Galaxy Chits Banner 2

സംസ്ഥാനത്ത് വേനലവധി ക്ലാസുകള്‍ക്ക് സമ്പൂര്‍ണ നിരോധനം

Janayugom Webdesk
തിരുവനന്തപുരം
May 4, 2023 7:46 pm

സംസ്ഥാനത്ത് വേനലവധി ക്സാസുകള്‍ക്ക് സമ്പൂര്‍ണ നിരോധനം. എയ്‌ഡഡ്, അൺ എയ്‌ഡഡ് മേഖലകളിലെ പ്രൈമറി, സെക്കന്ററി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാ​ഗങ്ങളിലാണ് വേനല്‍ അവധി ക്ലാസുകള്‍ നിരോധിച്ചത്. സംസ്ഥാനത്തെ എയ്ഡഡ് അണ്‍എയ്ഡഡ് മേഖലയിലെ പ്രൈമറി, സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളില്‍ മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്ന് നേരത്തെയുള്ള ഉത്തരവ്
നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ ഇത് ലംഘിച്ച് പല സ്കൂളുകളിലും ക്ലാസുകള്‍ നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ക്ലാസുകള്‍ പൂര്‍ണമായി നിരോധിച്ച് പുതിയ ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയത്. ഉത്തരവിലെ നിര്‍ദ്ദേശം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. 

Eng­lish Sum­ma­ry: Total ban on sum­mer class­es in the state

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.