
നിലമ്പൂരിൽ പി വി അൻവറിന്റെ തൃണമൂല്‍ എട്ടുനിലയിൽ പൊട്ടി. നിലമ്പൂർ നഗരസഭയിൽ അഞ്ചിടങ്ങളിൽ തൃണമൂൽ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥികൾ മത്സരിച്ചിച്ചുവെങ്കിലും എല്ലാവരും പരാജയപ്പെട്ടു. നിലമ്പൂർ പാത്തിപ്പാറ ഡിവിഷനിൽ അസൈനാർ, ആലുങ്ങലില്‍ ലതികാ രാജീവ്, മുമ്മുള്ളിയില്‍ ഷാജഹാൻ പാത്തിപ്പാറ, മുതീരിയില്‍ നിയാസ്, വരമ്പൻപൊട്ടിയില്‍ സുരേഷ് എന്നിവരാണ് മത്സരിച്ചത്. തൃണമൂലിന്റെ പ്രധാന സ്ഥാനാർഥിയും മുമ്മുള്ളി വാർഡിൽ മൽസരിച്ച പി വി അൻവറിന്റെ ഇഷ്ടക്കാരനുമായ ഷാജഹാൻ പാത്തിപ്പാറയ്ക്ക് ആകെ ലഭിച്ചത് ഏഴ് വോട്ടാണ്. വരമ്പൻ പൊട്ടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ഇവിടെ അൻവറിന്റെ സ്ഥാനാർത്ഥിക്ക് ആകെ ലഭിച്ചത് 13 വോട്ടാണ്. മറ്റ് മൂന്നിടങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികളും വിജയിച്ചു.
മുതീരിയിൽ 25 വോട്ടുകളും ആലുങ്ങലിൽ 61 വോട്ടുകളും പാത്തിപ്പാറയിൽ 107 വോട്ടുകളുമാണ് തൃണമൂൽ സ്ഥാനാർത്ഥികൾക്ക് നേടാനായത്. ഇടതുപക്ഷവുമായി തെറ്റിയ പി വി അൻവറിന്റെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന് യുഡിഎഫിനൊപ്പം ചേരാൻ താത്പര്യമുണ്ടായിരുന്നെങ്കിലും യുഡിഎഫ് പരിഗണിച്ചിരുന്നില്ല. ഒടുവിൽ സ്വതന്ത്രരായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇടതുപക്ഷവുമായി ഉടക്കിയും യുഡിഎഫ് പ്രവേശനത്തിന് വഴി തെളിയിക്കാൻ ശക്തിപ്രകടനം നടത്തുകയും ചെയ്ത പി വി അൻവറിന് നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ആകെ 19760 വോട്ടുകളാണ് നേടാനായത്. അൻവറിന്റെ ശക്തി തെളിയിക്കാനുള്ള രണ്ടാമത്തെ അവസരമാണ് തദ്ദേശ തെരഞ്ഞെടുപ്പിലും തകർന്നടിഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.