23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 27, 2024
October 26, 2024
October 15, 2024
October 7, 2024
September 22, 2024
September 4, 2024
August 14, 2024
August 7, 2024
July 3, 2024
June 25, 2024

ല_ഹരിക്കടത്തുകാര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍; വ_ധശിക്ഷയും

Janayugom Webdesk
തിരുവനന്തപുരം
October 30, 2022 8:39 am

ലഹരിക്കടത്തുകാര്‍ക്കെതിരെ വധശിക്ഷയടക്കം കടുത്ത വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുക്കാന്‍ എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശം. സ്ഥിരമായി ലഹരിക്കടത്ത് നടത്തുന്നവര്‍ക്കെതിരെയാണ് വധശിക്ഷ വരെ കിട്ടുന്ന വിധത്തില്‍ കേസെടുക്കുക. നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് നിയമത്തിലെ വകുപ്പുകളാകും ലഹരിക്കടത്തുകാര്‍ക്കെതിരെ ഉപയോഗിക്കുക. 31, 31 എ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചേര്‍ക്കാനും നിര്‍ദേശമുണ്ട്. ഇത്തരം കേസുകളില്‍ ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടവര്‍ വീണ്ടും അതേ കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ ആദ്യ കേസ് കൂടി പരിഗണിച്ച് ഒന്നര ഇരട്ടി ശിക്ഷ നല്‍കാനും വ്യവസ്ഥയുണ്ട്. 

അറസ്റ്റിലാകുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാനും പഴയ കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശമുണ്ട്. തുടര്‍ച്ചയായി കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് വധശിക്ഷ വരെ ലഭിക്കാം. കടത്തുന്ന ലഹരിവസ്തുക്കളുടെ തീവ്രതയും അളവും അനുസരിച്ച് നിശ്ചയിച്ച പട്ടിക നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കിയായിരിക്കും ശിക്ഷ. മറ്റു സംസ്ഥാനങ്ങളിലോ വിദേശത്തോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ലഹരി കടത്താനും വില്‍ക്കാനും സാമ്പത്തിക സഹായം ഉള്‍പ്പടെ ചെയ്യുവര്‍ക്കെതിരെയും കടുത്ത നടപടിയുണ്ടാകും.

Eng­lish sum­ma­ry; Tougher sec­tions against d_rug t_raffickers

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.