14 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 13, 2025
March 13, 2025
March 12, 2025
March 12, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025
March 10, 2025
March 10, 2025

ടൂറിസം നിക്ഷേപക സംഗമം നവംബറില്‍

ഇന്ത്യയിലെയും വിദേശത്തെയും നിക്ഷേപകര്‍ പങ്കെടുക്കും 
സ്വന്തം ലേഖിക
തിരുവനന്തപുരം
October 19, 2023 9:25 pm

സംസ്ഥാനത്ത് ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ടൂറിസം നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. ടൂറിസം നിക്ഷേപക സാധ്യതകള്‍ പരിചയപ്പെടുത്താനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമാണ് സംഗമം. നവംബര്‍ 16ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ടൂറിസം ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ ട്രാവല്‍, ഹോസ്പിറ്റാലിറ്റി മേഖലയെ നവീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്ന നിക്ഷേപക സംഗമം എല്ലാ സീസണിനും അനുയോജ്യമായ ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന നിലയിലുള്ള കേരളത്തിന്റെ പ്രാധാന്യത്തെ ഉയര്‍ത്തിക്കാട്ടും.
സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തുന്നതിനും പുതിയ ആശയങ്ങളും ഉല്പന്നങ്ങളും അവതരിപ്പിക്കുന്നതിനുമായി സ്വകാര്യ നിക്ഷേപകരുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം പ്രയോജനപ്പെടുത്താനാണ് നിക്ഷേപക സംഗമം ലക്ഷ്യമിടുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളുടെ വിപുലീകരണവും പുതിയ പദ്ധതികളുടെ നടപ്പിലാക്കലും മുന്‍ഗണന നല്‍കി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതിന് വിവിധ മേഖലകളിലെ നിക്ഷേപങ്ങള്‍ കൂടി ആകര്‍ഷിക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ആദ്യമായി ടൂറിസം നിക്ഷേപക സംഗമം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ടൂറിസം നിക്ഷേപം നടത്താനാകുന്ന നിരവധി മേഖലകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് സംഗമത്തില്‍ പരിചയപ്പെടുത്തും. ടൂറിസം വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ നിക്ഷേപത്തിനായി പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ആരായുന്ന സമ്മേളനത്തില്‍ സ്വകാര്യ സംരംഭകര്‍, നിക്ഷേപകര്‍, യുവ‑വിദ്യാര്‍ത്ഥി സംരംഭകര്‍ തുടങ്ങിയവരുടെ പദ്ധതി അവതരണങ്ങള്‍ നടക്കും. ഇന്ത്യയിലും വിദേശത്തും നിന്നായി 350 ലധികം പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപക താല്പര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് പദ്ധതി ആരംഭിക്കുന്നതിന് തുടര്‍പ്രവര്‍ത്തനങ്ങളും ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തും. 

സംരംഭകര്‍ക്ക് ഫെസിലിറ്റേഷന്‍ ഒരുക്കുന്നതിന് ടൂറിസം ഡയറക്ടറേറ്റില്‍ പ്രത്യേക സംവിധാനം ഒരുക്കും. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയില്‍ വന്‍ കുതിച്ചുച്ചാട്ടമുണ്ടാക്കാന്‍ നിക്ഷേപക സംഗമം സഹായിക്കും. ഇത് സമ്പദ്ഘടനയിലും തൊഴിലവസരങ്ങളിലും ഗുണകരമായ മാറ്റമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കോ ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം, ഉത്തരവാദിത്ത ടൂറിസം, സുസ്ഥിര ടൂറിസം തുടങ്ങി കേരളത്തിലെ വിനോദസഞ്ചാര മേഖലയിലെ നിക്ഷേപ അവസരങ്ങള്‍ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കും. ടൂറിസം പ്രവണതകളെക്കുറിച്ചുള്ള സെമിനാര്‍, പ്രോജക്ട് പിച്ച് സെഷനുകള്‍, റൗണ്ട് ടേബിള്‍ ചര്‍ച്ചകള്‍, ബി 2 ബി മീറ്റിങ്ങുകള്‍ എന്നിവയും നടക്കും.

Eng­lish Summary:Tourism Investors Sum­mit in November
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.