19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

കേരളത്തിൽ ടൂറിസം യൂണിവേഴ്സിറ്റി സ്ഥാപിക്കും: മന്ത്രി മുഹമ്മദ് റിയാസ്

Janayugom Webdesk
തിരുവനന്തപുരം
September 26, 2023 9:24 pm

ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ടൂറിസം യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ വകുപ്പ് ആലോചിക്കുന്നതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം തൈക്കാടുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആന്റ് ടൂറിസം സ്റ്റഡീസി (കിറ്റ്സ്) ലെ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ‘ടേക്ക് ഓഫ് ‘23’ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായായിരുന്നു മന്ത്രി. ആഗോളതലത്തിൽ എവിടെയും ജോലി ലഭ്യമാകുന്ന തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന പരിശീലന സംവിധാനം വികസിപ്പിക്കാനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്. ഭാവിയിൽ ഒരു ടൂറിസം യൂണിവേഴ്സിറ്റിയായി അതിനെ വികസിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ സാധ്യതകൾ പരിശോധിച്ച് വരികയാണെന്നും സംസ്ഥാനത്തെ ഏറ്റവും പ്രമുഖ വ്യവസായമായി ടൂറിസം മാറിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. 

ടൂറിസം, ട്രാവൽ, ഹോസ്പിറ്റാലിറ്റി മേഖല അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്ത് ഭാവിയിൽ ഈ മേഖല അത്യപൂർവമായ വളർച്ചയാണ് കൈവരിക്കാൻ പോകുന്നത്. വ്യോമയാന മേഖലയിൽ എയർ ഇന്ത്യയും ഇൻഡിഗോയും 450 വിമാനങ്ങൾ വാങ്ങാൻ പദ്ധതിയിട്ടിട്ടുണ്ട്. ഭാവിയിൽ വ്യോമയാന മേഖലയിൽ സ്ഫോടനാത്മകമായ വളർച്ചയുണ്ടാകാൻ പോകുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് കിറ്റ്സിലെ വിദ്യാർത്ഥികൾക്കായി ടൂറിസം റീൽസ് മത്സരം സംഘടിപ്പിക്കും. 

2022–23 വർഷത്തിൽ യൂണിവേഴ്സിറ്റി കലോത്സവത്തിലും മറ്റ് മേഖലകളിലും മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് മൊമന്റോയും സർട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. കോളജ് യൂണിയൻ സംഘടിപ്പിച്ച ചടങ്ങിൽ കിറ്റ്സ് ഡയറക്ടർ ദിലീപ് എം ആർ, പ്രിൻസിപ്പല്‍ ഡോ. ബി രാജേന്ദ്രൻ, വാർഡ് കൗൺസിലർ മാധവ് ദാസ് തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Summary:Tourism Uni­ver­si­ty to be set up in Ker­ala: Min­is­ter Muham­mad Riyas
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.