17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 17, 2025
February 16, 2025
October 18, 2024
July 1, 2024
May 21, 2024
May 19, 2024
February 22, 2024
January 30, 2024
January 21, 2024
January 21, 2024

പ്രഖ്യാപിച്ച പദ്ധതികൾ മുങ്ങി ചിറക് വിരിക്കാതെ ടൂറിസം

Janayugom Webdesk
തൊടുപുഴ:
February 16, 2025 9:18 pm

മലങ്കര ടൂറിസം ഹബ്ബിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി പി ജെ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന ജനറൽ കൗൺസിൽ യോഗം പ്രഹസനമായി. രണ്ടര വർഷത്തിനു ശേഷം 2024 ഡിസംബർ 10 നാണ് ജനറൽ കൗൺസിൽ യോഗം ചേർന്നത്. കരാർ വ്യവസ്ഥയിൽ സർക്കാർ ഏജൻസികൾക്ക് സ്വകാര്യ മേഖലകൾക്ക് ഹബ്ബിൽ സംരംഭങ്ങൾ ആരംഭിക്കാൻ അനുമതി നൽകൽ, പെഡൽ ബോട്ട്, വെള്ളം മലിനമാകാത്ത വിധം എന്റര്‍ടെയ്മെന്റ് ബോട്ട് സർവീസ്, കുട്ടികളുടെ പാർക്കിൽ കൂടുതൽ ഉപകരണങ്ങൾ, കൂടുതൽ അലങ്കാര ദീപങ്ങൾ, വിശ്രമിക്കാൻ ഷെൽട്ടർ, എന്റർ ടൈമെന്റ് പ്രോഗ്രാംസ്,എൻട്രൻസ് പ്ലാസക്ക് കെട്ടി നമ്പര്‍ ലഭ്യമാക്കല്‍ തുടങ്ങിയ കാര്യങ്ങൾ ഹബ്ബില്‍ അടിയന്തിരമായി നടപ്പിലാക്കാൻ ജനറൽ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചിരുന്നു. പി ജെ ജോസഫ് എംഎല്‍എ,ജില്ലാ കളക്ടർ വി വിഗ്നേശ്വരി, ഡിറ്റിപിസി സെക്രട്ടറി, മലങ്കര ഹബ്ബിന്റെ കൺവീനർ കൂടിയായ എംവിഐപി എക്സിക്കുട്ടീവ് എഞ്ചിനീയർ ഉൾപ്പടെയുളളവരുടെ ഓൺ ലൈൻ യോഗമാണ് ചേർന്നത്. എന്നാൽ, യോഗം ചേർന്ന് രണ്ട് മാസം കഴിഞ്ഞിട്ടും തുടർ പ്രവർത്തികൾ നടപ്പിലാക്കാൻ അധികൃതർ താല്പര്യപ്പെടുന്നില്ല. 

2019 നവംബര്‍ 2നാണ് മലങ്കര ടൂറിസം ഹബ്ബ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം ആറ് വർഷങ്ങള്‍ ആകാറായിട്ടും ഹബ്ബിന്റെ വികസന പ്രവർത്തനങ്ങൾ പൂർണ്ണമായും സ്തംഭനാവസ്ഥയിലാണ്. കുട്ടികളുടെ പാർക്ക്, അണക്കെട്ട് സന്ദർശനം, ഹബ്ബിന്റെ ചുറ്റ് പ്രദേശങ്ങളിലെ കാഴ്ച്ചകൾ തുടങ്ങിയ നാമമാത്രമായ പദ്ധതികൾ മാത്രമാണ് മലങ്കര ഹബ്ബിൽ സജ്ജമാക്കിയിട്ടുള്ളത്. എന്നാൽ, ശനി, ഞായർ ഉൾപ്പെടെ അവധി ദിവസങ്ങളിൽ ആയിരക്കണക്കിന് സഞ്ചരികളാണ് ഇവിടേക്ക് എത്തുന്നത്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനേകം യാത്രകളും ഇവിടേക്ക് പതിവായി എത്തുന്നുണ്ട്. ജനറൽ കൗൺസിൽ തീരുമാനം നടപ്പിലാക്കുന്നതിന് പി ജെ ജോസഫ് എംഎൽഎ, കളക്ടർ തുടങ്ങിയ അധികൃതർ അടിയന്തര ഇടപെടൽ നടത്തണം എന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.