
ഒമാനിലെ മത്ര സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഫ്രഞ്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. മത്രയിലെ ബന്ദർ അൽ റൗദയിൽ നിന്ന് ദമാനിയത്ത് ദ്വീപുകളിലേക്ക് പോവുകയായിരുന്ന ബോട്ടാണ് തുറമുഖത്ത് നിന്ന് 2.5 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ടത്. ടൂർ ഗൈഡും ബോട്ട് ക്യാപ്റ്റനും ഉൾപ്പെടെ 25 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
കടൽ പ്രക്ഷുബ്ധമായത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചെങ്കിലും സിവിൽ ഡിഫൻസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി മുഴുവൻ ആളുകളെയും കരയ്ക്കെത്തിച്ചു. അപകടത്തിൽപ്പെട്ടവർക്ക് ഉടൻ തന്നെ പ്രാഥമിക ചികിത്സ ലഭ്യമാക്കി. സംഭവത്തിൽ റോയൽ ഒമാൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമാണോ അതോ മറ്റ് സാങ്കേതിക തകരാറുകളാണോ അപകടത്തിന് കാരണമായതെന്ന് പരിശോധിച്ചുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.