ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ചൂരല്‍മല‑മുണ്ടക്കൈ ദുരന്തബാധിതരുടെ ടൗണ്‍ഷിപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ റവന്യു മന്ത്രി കെ രാജന്‍ ഇന്ന് വയനാട്ടില്‍ എത്തും. ജില്ലാ കളക്ടറേറ്റില്‍ രാവിലെ 10 മണിക്ക് അവലോകനയോഗം ചേരും. ടൗണ്‍ഷിപ്പ് പദ്ധതികള്‍ നടപ്പിലാക്കുന്ന എല്‍സ്റ്റണ്‍, നെടുമ്പാല എസ്റ്റേറ്റുകള്‍ മന്ത്രി സന്ദര്‍ശിച്ചേക്കും. ആസ്തി പരിശോധനയുടെ ഭാഗമായുള്ള സര്‍വ്വേ നെടുമ്പാല എസ്റ്റേറ്റിലും എല്‍സ്റ്റണ്‍ എസ്റ്റേറ്റിലും ഇന്നും തുടരും. രണ്ടാഴ്ചകൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആണ് ശ്രമം.
അതേസമയം വീട് നിര്‍മ്മാണത്തിന് 5 അഞ്ചു സെന്റ് എന്ന പ്രഖ്യാപനം അംഗീകരിക്കില്ല എന്നാണ് ദുരന്ത ബാധിതരുടെ രണ്ട് ആക്ഷന്‍ സമിതികളുടെയും നിലപാട്. നെടുമ്പാലയിലേത് പോലെ എല്‍സ്റ്റണിലും 10 സെന്റ് ഭൂമി വീട് നിര്‍മ്മാണത്തിന് വേണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം. ഭൂമി വിലയിലുള്ള വ്യത്യാസം കണക്കിലെടുത്താണ് നെടുമ്പാലയില്‍ 10 സെന്റിലും എല്‍സ്റ്റണില്‍ അഞ്ച് സെന്റിലും വീട് നിര്‍മ്മിക്കുന്നത്. പുനരധിവാസത്തിനുള്ള സമഗ്ര പദ്ധതിയിക്ക് ഇന്നലെയാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. നെടുമ്പാല, എല്‍സ്റ്റണ്‍ എസ്റ്റേറ്റുകളിലായി രണ്ട് ടൗണ്‍ ഷിപ്പുകള്‍ വികസിപ്പിച്ച് 1000 ചതുരശ്ര അടിയുള്ള വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്നതാണ് പദ്ധതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.