22 December 2025, Monday

Related news

December 22, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025
December 12, 2025
December 9, 2025
December 6, 2025
November 28, 2025

‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ‑അപ്പ്സ്’ – കിയാര അദ്വാനിയുടെ ‘നാദിയ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Janayugom Webdesk
December 22, 2025 7:11 pm

2026 മാർച്ചിൽ പുറത്തിറങ്ങാനിരിക്കുന്ന പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായ ടോക്സിക് വീണ്ടും വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. ചിത്രത്തിൽ ‘നാദിയ’ എന്ന പ്രധാന കഥാപാത്രമായി കിയാരാ അധ്വാനിയെ അവതരിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമ്മാതാക്കൾ ഔദ്യോഗികമായി പുറത്തിറക്കി. യാഷ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ, കിയാരയുടെ ഇതുവരെ കാണാത്ത ഒരു പുതുമയുള്ള ലുക്കാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സൂചിപ്പിക്കുന്നത്. ഗ്ലാമറിന്റെയും ശക്തമായ പ്രകടനാധിഷ്ഠിത അഭിനയത്തിന്റെയും സമന്വയമായി ‘നാദിയ’ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധ നേടിയിരിക്കുകയാണ്.

സർക്കസ് പശ്ചാത്തലത്തിലുള്ള വർണാഭമായ ദൃശ്യവിസ്മയത്തിനുള്ളിൽ, ആഴത്തിലുള്ള വേദനയും വികാരസാന്ദ്രതയും ഒളിപ്പിച്ച കഥാപാത്രമായാണ് ‘നാദിയ’യെ ഫസ്റ്റ് ലുക്ക് അവതരിപ്പിക്കുന്നത്. സാധാരണ ഗ്ലാമർ റോളുകളെ മറികടന്ന്, പ്രകടനത്തിന് വലിയ സാധ്യത നൽകുന്ന കഥാപാത്രത്തിലേക്കുള്ള കിയാര അദ്വാനിയുടെ നിർണായകമായ ഒരു ചുവടുവെപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ടോക്‌സിക്കിന്റെ സംവിധായിക ഗീതു മോഹൻദാസ് കിയാരയുടെ പ്രകടനത്തെ “ഒരു കലാകാരിയെ തന്നെ പുതുതായി നിർവചിക്കുന്ന തരത്തിലുള്ള പരിവർത്തനം” എന്നാണ് വിശേഷിപ്പിച്ചത്; സിനിമയിലുടനീളം അവൾ സൃഷ്ടിച്ച കഥാപാത്രം അതീവ ശക്തവും ഓർമ്മിക്കപ്പെടുന്നതുമാണെന്നും അവർ കൂട്ടിച്ചേർത്തു.

ചരിത്ര വിജയമായ കെ ജി എഫ് ചാപ്റ്റർ 2ന്റെ നാലു വർഷങ്ങൾക്ക് ശേഷം യാഷ് വമ്പൻ തിരിച്ചു വരവാണ് ടോക്സിക്കിലൂടെ നടത്തുന്നത്. യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച ചിത്രം ഒരേസമയം ഇംഗ്ലീഷിലും കന്നഡയിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്; മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് ഡബ്ബ് പതിപ്പുകളും ഒരുക്കുന്നുണ്ട്. രാജീവ് രവി (സിനിമാറ്റോഗ്രഫി), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ) എന്നിവരടങ്ങുന്ന ശക്തമായ സാങ്കേതിക സംഘത്തോടൊപ്പം, ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (John Wick)യും അന്ബരിവ് ദ്വയവും ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു. കെ വി എൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ വെങ്കട്ട് കെ. നാരായണനും യാഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2026 മാർച്ച് 19‑ന് ലോകവ്യാപകമായി തിയറ്ററുകളിലെത്തും.പി ആർ ഓ പ്രതീഷ് ശേഖർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.