ഇന്ത്യയേയും പാകിസ്ഥാനേയും വിഷ പുക മൂടുന്ന ബഹിരാകാശ ചിത്രങ്ങൾ പുറത്തുവിട്ട് നാസ. വിഷ പുകയുടെ കട്ടിയുള്ള പാളി ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഭാഗങ്ങളെ മൂടിയതായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത് . ഡൽഹി വായു മലിനീകരണത്താൽ ശ്വാസംമുട്ടിയ സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട് ആശങ്കയാകുന്നത്.
ഇരു രാജ്യങ്ങളിലെയും ജനസാന്ദ്രതയുള്ള ഇന്തോ-ഗംഗാ സമതലത്തിൽ വ്യാപിച്ചുകിടക്കുന്ന മലിനീകരണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്ന ഉപഗ്രഹ ചിത്രങ്ങളാണ് നാസ പുറത്തുവിട്ടത്. കൃഷിയിടങ്ങളിലെ തീപിടുത്തങ്ങൾ, വാഹനങ്ങളുടെ പുക, വ്യാവസായിക മലിനീകരണം എന്നിവയാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. കർഷകർ വൈക്കോലും മറ്റ് അസംസ്‌കൃത വസ്‌തുക്കളും കത്തിക്കുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തിങ്കളാഴ്ച മാത്രം 418 പുതിയ കേസുകളാണ് പഞ്ചാബിൽ റിപ്പോർട്ട് ചെയ്തത്.
വിളകളുടെ അവശിഷ്ടങ്ങൾ നശിപ്പിക്കാൻ അവയ്ക്ക് തീയിടുന്നത് വലിയ തോതിലുള്ള വായുമലിനീകരണത്തിന് കാരണമാകുന്നു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിര്‍ദേശത്തിന് പുറമെ, കർഷകർക്ക് മേൽ കനത്ത പിഴയും റെഡ് ലിസ്റ്റും ചുമത്തുന്നുണ്ട് . പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ, സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്. അധികൃതർ മിക്ക ഔട്ട്ഡോർ പ്രവർത്തനങ്ങളും നിരോധിക്കുകയും മലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങൾ തടയുന്നതിനായി കടകൾ, മാർക്കറ്റുകൾ, മാളുകൾ എന്നിവ നേരത്തേ അടച്ചിടൽ നടപ്പിലാക്കുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.