21 January 2026, Wednesday

ചുമയ്ക്കുള്ള രണ്ട് ഇന്ത്യന്‍ നിര്‍മ്മിത സിറപ്പുകളില്‍ വിഷ പദാർത്ഥം; കുട്ടികള്‍ക്ക് നല്‍കരുത്, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Janayugom Webdesk
വാഷിങ്ടൺ
January 12, 2023 10:43 pm

ഇന്ത്യയിലെ മാരിയോൺ ബയോടെക് നിർമ്മിക്കുന്ന ചുമയ്ക്കുള്ള രണ്ടു സിറപ്പുകൾ കുട്ടികൾക്ക് നൽകരുതെന്ന് ലോകാരോഗ്യ സംഘടന. ഈ സിറപ്പുകൾ കഴിച്ച് ഉസ്ബെക്കിസ്ഥാനിൽ 19 മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. ഉസ്ബെക്കിസ്ഥാന്റെ ആരോഗ്യ മന്ത്രാലയം നടത്തിയ വിശകലനത്തിൽ, സിറപ്പുകളായ ആംബ്രോണോൾ, ഡോക്-1 മാക്സ് എന്നിവയിൽ എഥിലീൻ ഗ്ലൈക്കോൾ എന്ന വിഷ പദാർത്ഥം അടങ്ങിയതായി കണ്ടെത്തിയിരുന്നു. 

ഈ രണ്ട് ഉല്പന്നങ്ങൾക്കും മേഖലയിലെ മറ്റ് രാജ്യങ്ങളിൽ വിപണന അംഗീകാരം ഉണ്ടായിരിക്കാം. അവ അനൗപചാരിക വിപണികളിലൂടെ മറ്റ് രാജ്യങ്ങളിലേക്കോ പ്രദേശങ്ങളിലേക്കോ വിതരണം ചെയ്തിരിക്കും. ഈ ഉല്പന്നങ്ങൾ സുരക്ഷിതമല്ലെന്നും അവയുടെ ഉപയോഗം, പ്രത്യേകിച്ച് കുട്ടികളിൽ, ഗുരുതരമായ പ്രത്യാഘാതമോ മരണമോ ഉണ്ടാക്കിയേക്കാമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പില്‍ പറയുന്നു. 

ഉസ്ബെക്കിസ്ഥാനിലെ മരണങ്ങൾക്കുപിന്നാലെ കമ്പനിയുടെ നിർമ്മാണ പ്രവർത്തനം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർത്തലാക്കിയിരുന്നു. ഉത്തർപ്രദേശ് സർക്കാർ മാരിയോൺ കമ്പനിയുടെ പ്രൊഡക്ഷൻ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. നേരത്തെ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 70 കുട്ടികളുടെ മരണത്തിന് കാരണമായത് നാല് ഇന്ത്യന്‍ കമ്പനികളുടെ ചുമയ്ക്കുള്ള മരുന്നുകളാണെന്ന് ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

Eng­lish Summary:Toxic sub­stance in two Indi­an-made cough syrups; Do not give to chil­dren who
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.