30 December 2025, Tuesday

Related news

December 29, 2025
December 29, 2025
December 29, 2025
December 28, 2025
December 27, 2025
December 24, 2025
December 18, 2025
December 16, 2025
December 16, 2025
December 16, 2025

തദ്ദേശ തെരഞ്ഞെടുപ്പിനായി എല്‍ഡിഎഫ് പൂര്‍ണ്ണസജ്ജമെന്ന് ടി പി രാമകൃഷ്ണന്‍

Janayugom Webdesk
തിരുവനന്തപുരം
November 10, 2025 11:13 am

തദ്ദേശ തെര‍ഞ്ഞെടുപ്പിനായി എല്‍ഡിഎഫ് പൂര്‍ണ്ണസജ്ജമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. കേരളം കൈവരിച്ച നേട്ടങ്ങള്‍ അനവധിയാണ് . ആത് എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടും.സംസ്ഥാനത്തിന്റെ ഭാവിക്ക് എല്‍ഡിഎഫ് വരണമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞുഅതേസമയം രഹസ്യധാരണ ആരുമായില്ല.മതനിരപേക്ഷ കക്ഷികളുമായി മാത്രം ബന്ധം. വര്‍ഗീയ കക്ഷികളുമായി ബന്ധമുണ്ടാക്കില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടിക്കും എസ്ഡിപിഐ യ്ക്കും യുഡിഎഫുമായി ആണ് ബന്ധം. എന്നാല്‍ എല്‍ഡിഎഫിന് വര്‍ഗീയ കക്ഷികളുമായി ബന്ധമില്ല, അന്തര്‍ധാരയില്ല, ബന്ധം ഉണ്ടാകില്ലെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

എല്‍ഡിഎഫില്‍ സീറ്റ് ധാരണയില്‍ തര്‍ക്കമില്ലെന്നും മറ്റു പാര്‍ട്ടികളില്‍ നിന്ന് വിട്ട് വരുന്നവര്‍ എല്‍ഡിഎഫി ന്റെ നയങ്ങള്‍ അംഗീകരിച്ചാല്‍ അവരുമായി സഹകരിക്കാമെന്നും ടിപി പറഞ്ഞു. എസ്ഐആര്‍ നിലപാടില്‍ മാറ്റമില്ല .ബിജെപി ഒഴിച്ചുള്ള എല്ലാപാര്‍ട്ടികള്‍ക്കും അക്കാര്യത്തില്‍ ഒരേ നിലപാടാണ്. അതേസമയം എസ്ഐആര്‍ ഈ തെരഞ്ഞെടുപ്പില്‍ ബാധിക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.