
നിലമ്പൂരില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ നിലമ്പൂരിലും വലിയ തോതിൽ പ്രാവർത്തികമാക്കി. വികസന പ്രവർത്തനങ്ങളും, ജനക്ഷേമ പ്രവർത്തനങ്ങളും തുടരണമെങ്കിൽ എൽഡിഎഫ് ജയിക്കണമെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.എൽഡിഎഫ് രാഷ്ട്രീയം പറയുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്. കുടിശിക വന്ന എല്ലാ തരം പെൻഷനും കൊടുത്ത് തീർക്കുകയെന്നത് സർക്കാരിൻ്റെ പ്രഖ്യാപിത നിലപാട്. പെൻഷൻ ജനങ്ങളുടെ അവകാശമാണ് എന്ന് ആവർത്തിച്ച് പറയുന്ന നിലപാടാണ് സർക്കാരിന്റേത്. പെൻഷന്റെ കാര്യത്തിൽ യുഡിഎഫിൽ നിന്ന് വ്യത്യസ്തമായ നിലപാട് എൽഡിഎഫ് സ്വീകരിച്ചിട്ടുണ്ട്.നിലമ്പൂരിലെ അനന്തുവിന്റെ ഷോക്കേറ്റ് മരണത്തിൽ പ്രിയങ്ക ഗാന്ധിയുടെ നിലപാട് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യത്വ രഹിതമായ പ്രസ്താവന കോൺഗ്രസ് നേതാക്കൾ നടത്തി.
മരണത്തെ യുഡിഎഫ് രാഷ്ട്രീയമായി ഉപയോഗിക്കുന്നു.വന്യജീവി ആക്രമണം നിയമത്തിൽ ഭേദഗതി വേണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടു. മനുഷ്യൻ്റെ ജീവന് സംരക്ഷണം നൽകണം. എസ് ഡി പി ഐ യുടെയും ജമാഅത്തെ ഇസ്ലാമിയുടെയും മതരാഷ്ട്ര നിലപാടിനെ എൽഡിഎഫ് എതിർക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള കൂട്ട് കെട്ടിൽ കോൺഗ്രസിൻ്റെ ദേശീയ നേതാക്കൾ നിലപാട് വ്യക്തമാക്കണം. പ്രിയങ്കയും കെ സി വേണുഗോപാലും പ്രതികരിച്ചില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.