
കേരളത്തിലെ അതിദാരിദ്രത്തെ തുടച്ചുമാറ്റാന്‍ പരിശ്രമച്ചവരില്‍ ത്രിതതലപഞ്ചായത്തുകളുടെ പങ്ക് വളരെ വലുതാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍.സമാനതകളില്ലാത്ത മുന്നേറ്റമാണ് കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് കോഴിക്കോട് ജില്ലാ പഞ്ചായത്ത് കൈവരിച്ചത്. കോഴിക്കോട് ജനകീയാസൂത്രണ പദ്ധതിയില്‍ നവീകരിച്ച ജില്ല പഞ്ചായത്ത് മീറ്റിംങ് ഹാള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍
ത്രിതല പഞ്ചായത്തുകൾ ഒത്തൊരുമിച്ചാണ് സംസ്ഥാനത്തിന്റെ വികസനം യാഥാത്ഥ്യമാക്കുന്നത്. കേരളത്തിൽ അതിദാരിദ്രത്തെ അവസാനിപ്പിക്കാൻ സാധിച്ചത് ചരിത്ര സംഭവമാണ്. നാല് വർഷത്തെ തുടർച്ചയായ പരിശ്രമത്തിന് ഒടുവിലാണ് കേരളത്തെ അതിദാരിദ്ര മുക്തമാക്കാൻ എല്‍ഡിഎഫ് സർക്കാരിന് സാധിച്ചതെന്ന് ടിപി രാമകൃഷ്ണൻ എംഎല്‍എ പറഞ്ഞു.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രോഗ്രസ് റിപ്പോർട്ട് വികസന വെളിച്ചം ടി പി രാമകൃഷ്ണൻ എംഎല്‍എ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ വി പി ജമീല, കെ വി റീന, നിഷ പുത്തൻപുരയിൽ, പി സുരേന്ദ്രൻ തുടങ്ങിയവർ എന്നിവർ സംസാരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.