18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 8, 2025
March 19, 2025
March 18, 2025
March 10, 2025
March 5, 2025
March 3, 2025
March 1, 2025
February 25, 2025
February 20, 2025
February 18, 2025

ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രയേലിലേക്ക് അയക്കുന്നതിനെതിരെ ട്രേഡ് യൂണിയനുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 17, 2024 12:48 pm

ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രയിലിലേക്ക് അയക്കുന്നതിനുള്ള ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകളുടെ നീക്കത്തിനെതിരെ ട്രേഡ് യൂണിയനുകള്‍. ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ഇസ്രയേലില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ജീവന് ഭീഷണിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഇരു സംസ്ഥാനങ്ങളിലെയും ട്രേഡ് യൂണിയനുകളും, സാമൂഹിക പ്രവര്‍ത്തകരും സര്‍ക്കാരുകള്‍ക്കെതിരെ രംഗത്തെത്തി. 

ഇസ്രയേലിലെ നിര്‍മാണ മേഖലയില്‍ തൊഴിലാളികള്‍ക്കായി അനുവദിച്ചിട്ടുള്ള സുരക്ഷാ നയങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രയിലിലേക്ക് അയക്കുന്നതെന്നാണ് ട്രേഡ് യൂണിയനുകളുടെ ആരോപണം. കൂട്ടത്തോടെ പലസ്തീനി തൊഴിലാളികളെ പിരിച്ചുവിടുന്നത് അവരുടെ ജീവിതത്തെ അരക്ഷിതാവസ്ഥയില്‍ ആക്കുമെന്നും ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രയിലിലേക്ക് അയക്കുന്നത് പലസ്തീന്‍ ജനതയോട് കാണിക്കുന്ന ക്രൂരതയാണെന്നും ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കി. ചരിത്രപരമായി ഇന്ത്യക്ക് പലസ്തീനുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കാനുള്ള നയങ്ങളാണ് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും സ്വീകരിക്കുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ഹിന്ദ് മസ്ദൂര്‍ സഭ അടക്കമുള്ള ട്രേഡ് യൂണിയനുകളും സാമൂഹിക പ്രവര്‍ത്തകരുമാണ് സര്‍ക്കാരുകള്‍ക്കെതിരെ രംഗത്തെത്തിയത്.പലസ്തീനി നിര്‍മാണ തൊഴിലാളികള്‍ക്ക് പകരമായി ഇന്ത്യയില്‍ നിന്നുള്ളവരെ ഇസ്രയിലിലേക്ക് എത്തിക്കാന്‍ ഇസ്രേയേലി വിദേശകാര്യ മന്ത്രാലയവും കേന്ദ്ര സര്‍ക്കാരും കഴിഞ്ഞ വര്‍ഷം ധാരണയിലെത്തിയിരുന്നു. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ നൈപുണ്യ വികസന കോര്‍പറേഷനാണ് തൊഴിലാളികളെ ഇസ്രയിലിലേക്ക് റിക്രൂട്ട് ചെയ്യാന്‍ നേതൃത്വം നല്‍കുന്നത്.കേന്ദ്ര സര്‍ക്കാരിന്റെ അനുമതി പ്രകാരം 10,000 തൊഴിലാളികളെ രാജ്യത്തേക്ക് എത്തിക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തിന്റ വിജയത്തെ അടിസ്ഥാനമാക്കി ഭാവിയില്‍ ഇത് 30,000 ആയി ഉയര്‍ത്തുമെന്നും ധാരണയുണ്ട്

Eng­lish Summary:
Trade Unions Against Send­ing Indi­an Work­ers to Israel

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.