17 January 2026, Saturday

Related news

January 17, 2026
January 17, 2026
January 17, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026
January 11, 2026
January 10, 2026
January 10, 2026

ദേശീയപാതയിലെ ഗതാഗതക്കുരുക്ക്; എൽ ഡി എഫ് പ്രതിഷേധ മാർച്ച് നാളെ

Janayugom Webdesk
തൃശൂർ
July 6, 2025 7:44 pm

ദേശീയപാത 544ലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച (ജൂലൈ 7) പാലിയേക്കര ടോൾപ്ലാസയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് തലോർ സർവീസ് സഹകരണ ബാങ്ക് പരിസരത്തുനിന്ന് ആരംഭിക്കുന്ന മാർച്ച് ടോൾപ്ലാസ പരിസരത്ത് സമാപിക്കും. 

ദേശീയപാതയിൽ കല്ലിടുക്ക്, മൂടിക്കോട്, ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിൽ നടക്കുന്ന മേൽപ്പാല–-അടിപ്പാത നിർമ്മാണ പ്രവൃത്തികൾ മന്ദഗതിയിലാണെന്ന് എൽ ഡി എഫ് ആരോപിക്കുന്നു. നാമമാത്രമായ തൊഴിലാളികളെ ഉപയോഗിച്ചാണ് പ്രവൃത്തി നടക്കുന്നത്. കൂടാതെ കാലവർഷം ആരംഭിച്ചത് മുതൽ ദേശീയപാതയിൽ വലിയ കുഴികളുണ്ടായി. നിർമ്മാണ സ്ഥലങ്ങളിലെ സബ്‌വേകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും റോഡുകൾ തകരുകയും ചെയ്തു. ഇതുമൂലം മണിക്കൂറുകളുടെ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. ദേശീയപാതയിലെ കുഴികളിലെ അറ്റകുറ്റപ്പണികൾ ഉടനടി പൂർത്തിയാക്കണം, നിർമ്മാണ പ്രവർത്തനങ്ങളിലെ മെല്ലെപ്പോക്ക് അവസാനിപ്പിക്കണം, ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ ദേശീയപാത അതോറിറ്റി നടപടികൾ സ്വീകരിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.