30 December 2025, Tuesday

Related news

December 29, 2025
December 29, 2025
December 16, 2025
December 5, 2025
December 1, 2025
August 29, 2025

താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം

Janayugom Webdesk
താമരശ്ശേരി
December 29, 2025 8:46 pm

താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനും റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമാണ് നിയന്ത്രണമെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ഈ സാഹചര്യത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും താമരശ്ശേരി ചുരത്തിന് പകരം നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിഞ്ഞു പോകേണ്ടതാണ്. അതേസമയം, അവധിക്കാലം ആഘോഷിക്കാൻ വയനാട്ടിലേക്ക് എത്തുന്ന സഞ്ചാരികളുടെ പ്രവാഹം മൂലം ചുരത്തിൽ ഇന്നും കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ക്രിസ്മസ്-പുതുവത്സര അവധി പ്രമാണിച്ച് ടൂറിസ്റ്റ് വാഹനങ്ങൾ വർദ്ധിച്ചതോടെ പുലർച്ചെ മുതൽ തന്നെ ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.