
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യ ന്യൂസീലൻഡ് ക്രിക്കറ്റ് മത്സരം നടക്കുന്നതിനാൽ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 12 വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. കഴക്കൂട്ടം, അമ്പലത്തിൻകര, കാര്യവട്ടം എൻഎച്ച് റോഡ്, അമ്പലത്തിൻകര കുമിഴിക്കര, സ്റ്റേഡിയം ഗേറ്റ് 4, കുരിശടി, കാര്യവട്ടം സ്റ്റേഡിയത്തിനു ചുറ്റുമുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.
തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചാക്ക, ഉള്ളൂർ ആക്കുളം ബൈപാസിലൂടെ ആറ്റിങ്ങൽ ഭാഗത്തേക്ക് പോകണമെന്നാണ് നിര്‍ദേശം. ഗതാഗതത്തിരക്ക് ഉണ്ടായാൽ വെട്ടുറോഡ് , കഴക്കൂട്ടം, കാര്യവട്ടം, ചാവടിമുക്ക്, ചേങ്കോട്ടുകോണം, പുല്ലാന്നിവിള ഭാഗങ്ങളിൽ നിന്നു സ്റ്റേഡിയം ഭാഗത്തേക്ക് ടിക്കറ്റുള്ള വാഹനങ്ങൾ മാത്രം കടത്തി വിടും. മറ്റു വാഹനങ്ങൾ വഴി തിരിച്ചു വിടും. ആറ്റിങ്ങൽ ഭാഗത്ത് നിന്നു കാര്യവട്ടം ശ്രീകാര്യം വഴി നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ വെട്ടുറോഡ്, ചന്തവിള, കാട്ടായിക്കോണം, ചെമ്പഴന്തി, ശ്രീകാര്യം വഴി പോകണം. ഉള്ളൂർ ഭാഗത്ത് നിന്നു വെട്ടുറോഡ് ആറ്റിങ്ങൽ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ഉളളൂർ, ആക്കുളം, കുഴിവിള വഴി ബൈപാസിലൂടെ പോകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.