
ഉത്തർപ്രദേശിൽ ബി ജെ പി നേതാവ് ശാലിനി യാദവിൻ്റെ ഭർത്താവ് അരുൺ യാദവിൻ്റെ പേരിലുള്ള ഫ്ലാറ്റിൽ നിന്ന് പെൺവാണിഭ സംഘം പിടിയിലായി. വാരാണസിയിലെ സിഗ്ര പ്രദേശത്തെ രണ്ട് സ്പാ സെന്ററുകളിൽ നടത്തിയ റെയ്ഡിലാണ് സംഘം വലയിലായത്. ശക്തി ശിഖ അപ്പാർട്ട്‌മെൻ്റിലെ 112-ാം നമ്പർ ഫ്ലാറ്റിൽ നിന്നടക്കം ഒമ്പത് സ്ത്രീകളും നാല് പുരുഷന്മാരുമുൾപ്പെടുന്ന ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സമീപ ജില്ലകളിൽ നിന്നുള്ള യുവതികളാണ് പിടിയിലായത്. ഫ്ലാറ്റിൽ നിന്ന് രജിസ്റ്ററുകൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവ പൊലീസ് കണ്ടെടുത്തു. സെക്സ് റാക്കറ്റിനെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിനൊപ്പം ചേർന്നാണ് പൊലീസ് സ്പാ സെൻ്ററിൽ റെയ്ഡ് നടത്തിയത്. സിഗ്രയ്ക്ക് പുറമെ മഹ്മൂർഗഞ്ച്, ഭേലുപൂർ, കാൻ്റ് പ്രദേശങ്ങളിലെ നിരവധി സ്പാ സെൻ്ററുകളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. സംഭവത്തിൽ ബി ജെ പിക്കും ശാലിനി യാദവിനുമെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രൂക്ഷ വിമർശനം ഉയർന്നതോടെ, ആരോപണങ്ങൾ നിഷേധിച്ച് ശാലിനി യാദവും ഭർത്താവ് അരുൺ യാദവും രംഗത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.