
കഞ്ചാവ് കടത്തിയ കേസില്‍ പ്രതികൾക്ക് തടവും പിഴയും. നാല് കിലോഗ്രാം കടത്തിയ കേസിലാണ് മട്ടാഞ്ചേരി സ്വദേശികളായ ഇരുമ്പിച്ചികരയിൽ പുതുക്കാട്ട് പറമ്പ് മുഹമ്മദ് സുൽഫിക്കർ (ഗിന്നർ, 25), ചക്കുംകുളങ്ങര അൻസൽഷാ ( 27) എന്നിവരെയാണ് നാല് വർഷം കഠിന തടവിനും 25000 രൂപ പിഴ അടക്കുന്നതിനും തൊടുപുഴ എൻഡിപിസി സ്പെഷ്യൽ കോടതി ജഡ്ജ് ഹരികുമാർ കെ എൻ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവും അനുഭവിക്കണം.
2018 സെപ്റ്റംബർ 12 ന് കുമളി എക്സൈസ് ചെക്ക് പോസ്സിൽ വച്ചാണ് പ്രതികളില്‍ നിന്ന് വണ്ടിപ്പെരിയാർ എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന രഘു പികെയും സംഘവും കഞ്ചാവ് കണ്ടെത്തിയത്. പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന എം എൻ ശിവപ്രസാദാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി രാജേഷ് ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.