12 February 2026, Thursday

Related news

February 4, 2026
January 30, 2026
January 29, 2026
January 24, 2026
January 9, 2026
December 29, 2025
December 25, 2025
December 19, 2025
December 2, 2025
November 22, 2025

എംഡിഎംഎ കടത്ത്; മുഖ്യകണ്ണി ബംഗളൂരുവിൽ പിടിയിൽ

Janayugom Webdesk
തിരുവനന്തപുരം
August 17, 2025 10:02 pm

എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്നതിലെ മുഖ്യകണ്ണി ബംഗളൂരുവിൽ പിടിയിൽ. വിദേശത്ത് നിന്ന് മയക്കുമരുന്നെത്തിച്ച് കച്ചവടം ചെയ്യുന്ന നൈജീരിയൻ സ്വദേശിയെ വഞ്ചിയൂർ പൊലീസാണ് പിടികൂടിയത്. ഡുമോ ലയണൽ (38) ആണ് അറസ്റ്റിലായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന റാക്കറ്റിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവിൽ നിന്ന് ട്രെയിൻമാർഗം കടത്തിക്കൊണ്ടുവന്ന 108 ഗ്രാം എംഡിഎംഎയുമായി ശ്രീകാന്ത് എന്നയാളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്യപ്പോഴാണ് കൂടുതൽ പേരുടെ പങ്ക് തെളിഞ്ഞത്. ഇലക്‌ട്രോണിക് വസ്തുക്കൾക്കുള്ളിൽ ഒളിപ്പിച്ചായിരുന്നു എംഡിഎംഎ കടത്ത്. പിന്നാലെ ശ്രീകാന്തിന് മയക്കുമരുന്ന് കൈമാറിയ സിൽവസ്റ്റർ എന്നയാളെ പൊലീസ് പിടികൂടി. ഇയാൾ വഴിയാണ് സംഘത്തിലെ പ്രധാനിയായ നൈജീരിയൻ സ്വദേശിയിലേക്കെത്തിയത്. ഡുമോ ലയണലിനെ കൂടുതൽ ചോദ്യം ചെയ്താൽ വൻ മാഫിയകളെ പറ്റി സൂചന ലഭിക്കുമെന്നാണ് പൊലീസ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.