11 December 2025, Thursday

Related news

December 11, 2025
December 11, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 6, 2025
December 6, 2025
December 6, 2025

ആര്‍സിബി വിജയാഘോഷത്തിനിടെ ദുരന്തം; നിഖില്‍ സൊസാലെയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു

Janayugom Webdesk
ബംഗളൂരു
June 13, 2025 4:32 pm

റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎൽ കിരീടം നേടിയതിനെത്തുടർന്ന് നടന്ന വിജയാഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന ആർസിബിയിലെ മുതിർന്ന ഉദ്യോഗസ്ഥനായ നിഖിൽ സൊസാലെയ്ക്ക് കർണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 

കഴിഞ്ഞ ജൂൺ നാലിനായിരുന്നു അപകടം നടന്നത്.സംഭവം നടന്ന് രണ്ടു ദിവസത്തിനുശേഷം, ജൂൺ ആറിന് പ്രത്യേക അന്വേഷണ സംഘം നിഖിൽ സൊസാലെയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിജയാഘോഷത്തിന്റെ ചുമതലയുണ്ടായിരുന്ന ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎൻഎ നെറ്റ് വർക്കിലെ രണ്ടു ഉദ്യോഗസ്ഥർക്കും ജാമ്യം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൊസാലെയുടേത് ഉൾപ്പെടെ മൂന്നു പേരുടെയും പാസ്‌പോർട്ടുകൾ കോടതിയിൽ സമർപ്പിക്കണമെന്നത് ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.