23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 9, 2024
November 28, 2024
November 5, 2024
October 26, 2024
October 20, 2024
October 19, 2024
October 17, 2024
September 21, 2024
September 12, 2024

ട്രെയിലര്‍ മാത്രം, ശനിയാഴ്ച ന​ഗരം പൊട്ടിത്തെറിക്കും; കര്‍ണാടക മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ബോംബ് ഭീഷണി

Janayugom Webdesk
ബംഗളൂരു
March 5, 2024 9:02 pm

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും മന്ത്രിമാര്‍ക്കും ബോംബ് ഭീഷണി. ഇ മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. മുഖ്യമന്ത്രിയെ കൂടാതെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, ആഭ്യന്തര മന്ത്രി ജി പരമേശ്വര എന്നിവര്‍ക്കാണ് സന്ദേശം ലഭിച്ചത്. രാമേശ്വരത്ത് കഫേയില്‍ സ്ഫോടനം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഭീഷണി. സംഭവത്തില്‍ ബംഗളൂരു സിറ്റി പൊലീസ് കേസെടുത്തു. 

ഷാഹിദ് ഖാൻ എന്നു പേരുള്ള വ്യക്തിയുടെ ഇമെയില്‍ ഐഡിയില്‍ നിന്നാണ് ബോംബ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. 2. 5 ദശലക്ഷം ഡോളര്‍ നല്കിയില്ലെങ്കില്‍ റെസ്റ്റോറന്റുകൾ, ക്ഷേത്രങ്ങൾ, ബസുകൾ, ട്രെയിനുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളില്‍ സ്ഥോടനം നടത്തുമെന്നും ഇ മെയിലില്‍ പറയുന്നു. സംഭവത്തിനു പിന്നാലെ നഗരത്തില്‍ സുരക്ഷാ വര്‍ധിപ്പിച്ചതായി പൊലീസ് കമ്മിഷണർ ബി ദയാനന്ദ അറിയിച്ചു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കു നേരെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനും വധഭീഷണി മുഴക്കിയ സംഭവത്തില്‍ കര്‍ണാടക സ്വദേശി മുഹമ്മദ് റസൂലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. 

Eng­lish Summary:Trailer Only, Sat­ur­day City Will Explode; Bomb threat to Kar­nata­ka CM and ministers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.