22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 5, 2024
November 29, 2024
November 28, 2024
November 5, 2024
October 30, 2024
October 30, 2024
October 27, 2024
October 26, 2024
October 24, 2024

ട്രെയിൻ അപകടങ്ങൾ: പ്രത്യേക ബോധവല്‍ക്കരണം നാളെ തുടങ്ങും

Janayugom Webdesk
തിരുവനന്തപുരം
October 2, 2024 6:20 pm

ട്രെയിൻ അപകടങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെ റെയിൽവേ നടത്തുന്ന ബോധവല്‍ക്കരണ ക്യാമ്പയിൻ നാളെ തുടങ്ങും. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ രാവിലെ 10.30ന് റെയിൽവേ പൊലീസ് എസ്‌പി നകുൽ രാജേന്ദ്ര ദേശ്മുഖ്, റെയിൽവേ സംരക്ഷണ സേന ഡിവിഷണൽ സെക്യൂരിറ്റി ഓഫീസർ തൻവി പ്രഫുൽ ഗുപ്ത എന്നിവര്‍ ചേര്‍ന്ന് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും. 

ട്രെയിനുകൾക്കു നേരെയുണ്ടാകുന്ന കല്ലേറ്, റെയിൽപ്പാളങ്ങളിൽ കല്ലുകളും മറ്റും വച്ച് സൃഷ്ടിക്കുന്ന അപകടങ്ങൾ, റെയിൽവേ പാളം മുറിച്ചുകടക്കുമ്പോൾ ട്രെയിൻ തട്ടിയുണ്ടാകുന്ന അപകടങ്ങൾ എന്നിവയ്ക്കെതിരെയുള്ള ബോധവല്‍ക്കരണമാണ് ഈ ക്യാമ്പയിന്റെ ഉദ്ദേശ്യം. ഏഴുവരെ സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും നടക്കുന്ന പരിപാടികളിൽ ക്ലാസുകൾ, നാടകപ്രദർശനം, ഗാനം, പോസ്റ്റർ വിതരണം ചെയ്യൽ എന്നിവ ഉണ്ടായിരിക്കും. റെയിൽവേ പാതകൾക്ക് സമീപമുള്ള സ്കൂളുകൾ, ട്രെയിൻ തട്ടി അപകടം ഉണ്ടാകാൻ സാധ്യതയുള്ള ഹോട്ട്സ്പോട്ട് മേഖലകൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയാകും പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.