26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 5, 2024
November 29, 2024
November 28, 2024
November 5, 2024
October 30, 2024
October 30, 2024
October 27, 2024
October 26, 2024
October 24, 2024

ഉത്തര്‍പ്രദേശില്‍ ട്രെയിൻ പാളംതെറ്റി; രണ്ട് മരണം

Janayugom Webdesk
ലഖ്നൗ
July 18, 2024 3:58 pm

ഉത്തർപ്രദേശിലെ ഗോണ്ടയിൽ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് ട്രെയിൻ പാളംതെറ്റി. രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ട്രെയിനിന്റെ 10 കോച്ചുകളാണ് പാളം തെറ്റിയത്. ഉത്തർപ്രദേശിലെ ഗോണ്ടയ്ക്കും ജിലാഹിക്കും ഇടയിലുള്ള പികൗറയിലാണ് സംഭവം.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രക്ഷാസംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ചിലർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്, യാത്രക്കാർ ലഗേജുമായി ട്രാക്കിന്റെ വശങ്ങളിൽ നിൽക്കുന്നതായി ദൃശ്യങ്ങൾ കാണാം.

12 കോച്ചുകളിൽ, എസി കമ്പാർട്ടുമെന്റിന്റെ നാല് കോച്ചുകൾ ജുലാഹി റെയിൽവേ സ്റ്റേഷന് ഏതാനും കിലോമീറ്റർ മുമ്പ് പാളം തെറ്റിയാതി അധികൃതര്‍ അറിയിച്ചു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ചിലർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു.

Eng­lish Sum­ma­ry: Train derailed in Uttar Pradesh

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.