21 January 2026, Wednesday

Related news

January 21, 2026
January 4, 2026
December 31, 2025
December 29, 2025
December 25, 2025
December 21, 2025
December 21, 2025
December 16, 2025
December 10, 2025
December 6, 2025

ചെന്നൈയില്‍ ട്രെയിന്‍ പാളംതെറ്റി; ആളപായമില്ല

Janayugom Webdesk
ചെന്നൈ
June 11, 2023 12:52 pm

ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരുവള്ളൂരിലേക്ക് പോകുന്ന സബര്‍ബന്‍ ട്രെയിന്‍ ബേസിന്‍ ബ്രിഡ്ജ് സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി.
ഇന്ന് രാവിലെ 9.30-ഓടെയാണ് സംഭവം. ട്രെയിനിന് ഒൻപത് കോച്ചുകളുണ്ടായിരുന്നു. അവസാനത്തെ കോച്ചിന്റെ മുന്നിലുള്ള സ്ത്രീകളുടെ കോച്ചിന്റെ രണ്ട് ചക്രങ്ങളാണ് പാളം തെറ്റിയതെന്ന് വിവരം. അതേസമയം അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.

അവധി ദിവസമായതിനാൽ ട്രെയിനിൽ യാത്രക്കാർ കുറവായിരുന്നു. അപകടത്തിന് ശേഷം ഏകദേശം ഒരു മണിക്കൂർ റെയിൽവേ ​ഗതാ​ഗതം തടസ്സപ്പെട്ടു. സ്ഥലത്തെത്തിയ റെയിൽവേ ഉദ്യോ​ഗസ്ഥർ പരിശോധന നടത്തി. വ്യാഴാഴ്ച ഇതേ സ്‌റ്റേഷന് സമീപം സമാനമായ രീതിയില്‍ വിജയവാഡ‑ചെന്നൈ സെന്‍ട്രല്‍ ജനശതാബ്ദിയും പാളംതെറ്റിയിരുന്നു. ചെന്നൈയില്‍ യാത്രക്കാരെ ഇറക്കിയശേഷം യാര്‍ഡിലേക്ക് നീങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

Eng­lish Sum­ma­ry: Train derails in Chen­nai; No casualty

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.